എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുവാന്‍ ശിശുരോഗവിദഗ്ദരോട് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സാംസ്‌കാരിക ഐക്യം പ്രോത്സാഹിപ്പിക്കാനും ആരെയും ഒഴിവാക്കാതെ എല്ലാവര്‍ക്കും രോഗചികിത്സ ലഭ്യമാക്കാനും ഫ്രാന്‍സിസ് പാപ്പാ ശിശുരോഗവിദഗ്ദരെ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍ വച്ച് ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് പ്രൈമറി കെയര്‍ പീഡിയാട്രീഷ്യന്‍സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

നമ്മുടെ കാലഘട്ടത്തില്‍ ഒരു നിശ്ചിത ജീവിതനിലവാരവും സാമ്പത്തിക സ്ഥിതിയും ഉള്ളവര്‍ക്ക് മാത്രമാണ് നല്ല ചികിത്സ ലഭ്യമാകുന്നത്. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു, എല്ലാവര്‍ക്കും രോഗം വരുന്നത് തടയാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുക, പാപ്പാ പറഞ്ഞു.

യേശു രോഗികളെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗങ്ങള്‍ കൂടെക്കൂടെ വായിച്ച് ധ്യാനിക്കാന്‍ പാപ്പാ ശിശുരോഗവിദഗ്ദരോട് ആവശ്യപ്പെട്ടു. ഇത് തീര്‍ച്ചയായും അവര്‍ക്ക് പ്രചോദനം നല്‍കുമെന്നും പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles