തിരുഹൃദയ ഭക്തിയിൽ ആഴപ്പെടുക

കത്തോലിക്കാ വിശ്വാസികളുടെ ഏറ്റവും വലിയ ഭക്തിയാണ് ഈശോയുടെ തിരുഹൃദയ ഭക്തി.  വിശുദ്ധനായ
ചാവറ പിതാവാണ് തിരുഹൃദയ ഭക്തി കേരളത്തിൽ ഇത്രത്തോളം പ്രചരിപ്പിച്ചത്.വി. മാർഗരറ്റ് മേരി ആലക്കോക്കിന് പ്രത്യക്ഷപ്പെട്ട ഈശോയുടെ തിരുഹൃദയം പന്ത്രണ്ടു വാഗ്ദാനങ്ങൾ നൽകുകയുണ്ടായി.ആ വാഗ്ദാനങ്ങളെല്ലാം സ്വീകരിച്ച് ദൈവകൃപയിൽ വളർന്ന നമ്മുടെ പൂർവ്വപിതാക്കന്മാരുടെ സന്മാതൃക പിന്തുടരുവാൻ നമ്മളും പരിശ്രമിക്കേണ്ടിരിക്കുന്നു.

തിരുഹൃദയ ഭക്തിയിൽ ആഴപ്പെടുവാൻ ചെയ്യേണ്ട കാര്യങ്ങൾ.

1. ദിവസം തോറും ചെയ്യേണ്ടത്

“ഈശോയുടെ തിരുഹൃദയമേ ഇന്ന് ഞാൻ ചെയ്യുന്ന സകല പ്രവർത്തികളും പ്രാർത്ഥനകളും അനുഭവിക്കുന്ന ഒരുപാട് പീഡകളും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയം വഴിയായി അങ്ങേക്ക് ഞാൻ കാഴ്ചവയ്ക്കുന്നു.എന്നെ ആശീർവദിക്കണമേ”- ഈ സുകൃത ജപം ചൊല്ലുക

2. ആഴ്ചതോറും ചെയ്യേണ്ടത്

എല്ലാ വെള്ളിയാഴ്ചകളിലും മാംസം വർജി ക്കുകയും ഈശോയുടെ തിരുമരണത്തിന്റെ ഓർമക്കായി.5 തിരുമുറിവുകളെക്കുറിച്ച് 5 സ്വർഗ.  5 നന്മ.  5 ത്രിത്വ. ചൊല്ലി പ്രാർത്ഥിക്കണം.

3. മാസം തോറും ചെയ്യേണ്ടത് എല്ലാആദ്യവെള്ളിയാഴ്ചകളിലും തിരുഹൃദയഭക്തിക്കായി പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു.അതിനാൽ അന്നേ ദിവസം കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുകയും കുടുംബപ്രതിഷ്‌ഠ നടത്തുകയും വേണം.

4. വർഷം തോറും ചെയ്യേണ്ടത് കുർബാനയുടെ തിരുനാൾ കഴിഞ്ഞുള്ള ഒമ്പതാം ദിവസം വെള്ളിയാഴ്ചയാണ് തിരുഹൃദയ തിരുനാൾ നാം ആഘോഷിക്കുന്നത്. അന്ന് ഈശോയുടെ തിരുഹൃദയത്തോടുള്ള തീഷ്ണതയാൽ നിറഞ്ഞ് ഭക്തിയോടെ കുമ്പസാരിച്ച് വി.കുർബാന സ്വീകരിക്കണം.കുടുംബപ്രതിഷ്‌ഠ നവീകരിക്കണം.തിരുഹൃത്താതിരുനാൾ ഒരു കുടുംബത്തിരുന്നാൽ ആയി ആചരിക്കണം.തിരുഹൃദയ രൂപം ഭംഗിയായി അലങ്കരിച്ചും തിരികത്തിച്ചുവെച്ചും കുടുംബാഗങ്ങൾ ഒന്നിച്ച് പ്രാർത്ഥന ചൊല്ലുന്നു

ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോ മിശിഹയുടെ തിരുഹൃദയമേ,ഞങൾ പാപികളാണെന്നു അറിയുന്നു.എങ്കിലും അങ്ങയുടെ ദയയിൽ ശരണപ്പെട്ട്,അങ്ങേ സന്നിധിയിൽ ഞങ്ങൾ അണയുന്നു.ഞങ്ങളുടെമേൽ അലിവായിരിക്കേണമേ.ഞങ്ങളുടെ പാപങ്ങളെയും നന്ദികേടിനെയും ഓർത്ത്,ഞങ്ങൾ മനസ്തപിക്കുന്നു.പാപങ്ങളെല്ലാം എന്നന്നേക്കും ഇല്ലാതാക്കുന്നതിനും ഞങ്ങളാൽ കഴിയുന്ന വിധം അവയ്ക്ക് പരിഹാരം ചെയ്യുവാനും ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.ഞങളുടെ പാപങ്ങൾ ഓർത്തും അങ്ങയെ നീന്ദിക്കുകയും അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന അനേകം മക്കളുടെ നിന്ദാപമാനങ്ങൾ ഓർത്ത് മനസ്തപിച്ചുകൊണ്ടും അങ്ങേ കരുണക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

അങ്ങേ തിരുഹൃദയത്തോട്‌ ചെയ്യപ്പെട്ട നിന്ദാപമാനദ്രോഹങ്ങൾക്കെല്ലാം പരിഹാരമായി നിസാരമായ ഞങ്ങളുടെ ഈ പ്രാർത്ഥനയെ ഞങ്ങൾ സമർപ്പിക്കുന്നു.ഞങ്ങളുടെ ദിവ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ ഏക ശരണവും ഞങ്ങളെ മുഴുവനും ഇതാ അങ്ങേക്കായി അങ്ങേ തിരുഹൃദയത്തിന് കാഴ്ചവയ്ക്കുന്നു. ഞങ്ങളുടെ ഉടയവനെ ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങ് സ്വാധീനപ്പെടുത്തി ശുദ്ധിക്കരിച്ച് വിശുദ്ധ ഹൃദയമാക്കിയരുളുക.

ഞങ്ങളുടെ ജീവിതകാലമൊക്കയും സകല ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിച്ചരുളേണമേ.അങ്ങ് സകല മനുഷ്യർക്കായി കുരിശിൽ ചിന്തിയ തിരുരക്തത്തെക്കുറിച്ചും ഞങ്ങളുടെ അപേക്ഷകൾ കേൾക്കണമേ. പിതാവും പുത്രനും പരിശുദ്ധന്മാവുമായ സർവേശ്വരാ എന്നേക്കും”. ആമേൻ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles