ഇന്നത്തെ വിശുദ്ധ: പോളണ്ടിലെ യൊളാന്റ

June 12 – പോളണ്ടിലെ യൊളാന്റ

ഹംഗറിയിലെ രാജാവായ ബേല നാലാമന്റെ മകളായിരുന്നു യൊളാന്റ. അവളുടെ സഹോദരി പോളണ്ടിലെ ഡ്യൂക്കിനെ വിവാഹം ചെയ്തപ്പോള്‍ സഹോദരിയുടെ കീഴില്‍ വിദ്യാഭ്യാസം നേടാന്‍ യൊളാന്റ പോളണ്ടിലേക്ക് അയക്കപ്പെട്ടു. പിന്നീട് ഗ്രേറ്റര്‍ പോളണ്ടിലെ ഡ്യൂക്ക് ബോളസ്ലാവുസിനെ വിവാഹം ചെയ്ത യൊളാന്റ സമ്പത്തിന്റെ ഭാഗം ഉപയോഗിച്ച് പാവങ്ങളെയും വിധവകളെയും രോഗികളെയും സഹായിക്കുമായിരുന്നു. ഭക്ത എന്നൊരു വിളിപ്പേരും അവള്‍ക്ക് ലഭിച്ചു. ഭര്‍ത്താവ് മരിക്കുകയും രണ്ട് പെണ്‍മക്കള്‍ വിവാഹിതരാവുകയും ചെയ്ത ശേഷം യൊളന്റ ദരിദ്ര ക്ലാരമാരുടെ സഭയില്‍ ചേര്‍ന്നു. അവിടെ അവളുടെ താ്‌ല്പര്യത്തിന് വിരുദ്ധമായി അവള്‍ ആശ്രമശ്രേഷഠയായി നിയമിതയായി. യേശുവിന്റെ പീഡാനുഭവങ്ങളോട് അവള്‍ക്ക് സവിശേഷമായ ഭക്തിയുണ്ടായിരുന്നു. അവളുടെ മരണത്തെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചു കൊണ്ട് യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു.

നമ്മുടെ ആധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ നമുക്ക് വിശുദ്ധയുടെ മാധ്യസ്ഥം തേടാം.

വി. യൊളാന്റേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles