ദൈവകരുണ നാം കണ്ടെത്തുന്നത് ക്രിസ്തുവിന്റെ തിരുമുറിവുകളില്‍: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ കടന്നു പോകുന്ന പീഡനങ്ങളും പ്രയാസങ്ങളും ക്രിസ്തുവിന്റെ തിരുമുറിവുകളില്‍ നാം കാണുന്നു. ക്രിസ്തുവിന്റെ തിരുമുറിവുകളില്‍ സ്പര്‍ശിക്കുക. അവിടെ നിന്നാണ് ദൈവകരുണ നിര്‍ഗളിക്കുന്നത്, ഫ്രാന്‍സ്സസ് പാപ്പാ പറഞ്ഞു. ദൈവകരുണയുടെ ഞായറാഴ്ച ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.

രോഗികളായ ഒരാളെ നാം സന്ദര്‍ശിക്കുമ്പോള്‍ യഥാര്‍ത്ഥില്‍ നാം ക്രിസ്തുവിന്റെ തിരുമുറിവുകളില്‍ തോടുകയാണ്. നമുക്ക് ക്രിസ്തുവിന്റെ സമീപത്തു ചെന്ന് നമ്മുടെ സഹോദരങ്ങളില്‍ അവിടുത്തെ തിരുമുറിവുകളില്‍ സ്പര്‍ശിക്കാം, പാപ്പാ പറഞ്ഞു.

തന്റെ മുറിവുകളിലൂടെ യേശു പിതാവിനോട് നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുന്നു. അനേകം മനുഷ്യര്‍ ലോകത്തില്‍ സഹിക്കുന്ന പ്രയാസ ദുരതങ്ങളെല്ലാം ക്രിസ്തുവിന്റെ മുറിവുകള്‍ തന്നെയാണ്, പാപ്പാ വ്യക്തമാക്കി.

അതിക്രമങ്ങള്‍ പെരുകുന്ന ലിബിയയിലെ ജനങ്ങള്‍ക്കു വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും രോഗികളെയും മനുഷ്യസ്‌നേഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലൂടെ രക്ഷപ്പെടുത്തണം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles