‘ഈ ലോകത്തിന് വേണ്ടിയല്ല, സ്വര്‍ഗത്തിനു വേണ്ടി ജീവിക്കൂ’ ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: സ്വര്‍ഗമാണ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ ലോകത്തിന്റെ സന്തോഷങ്ങള്‍ക്കു വേണ്ടിയാണോ അതോ സര്‍വശക്തിയും ഉപയോഗിച്ച് വിശുദ്ധി നേടാനാണോ ശ്രമിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം.
‘ആരുടെ ഭാഗത്താണ് നാം എന്ന് നമുക്ക് സ്വയം ചോദിക്കാം. നാം കര്‍ത്താവിനു വേണ്ടിയാണോ അതോ നമുക്ക് വേണ്ടിയാണോ ജീവിക്കുന്നത്? നിത്യസന്തോഷത്തിനു വേണ്ടിയാണോ അത് താല്കാലികമായ ചില നേട്ടങ്ങള്‍ക്കു വേണ്ടിയോ’ പാപ്പാ ചോദിച്ചു.
ഭൂമിയില്‍ മനുഷ്യര്‍ ദൈവത്തെ തെരഞ്ഞെടുക്കുന്നത് കാണുമ്പോള്‍ സ്വര്‍ഗത്തിലുള്ള വിശുദ്ധര്‍ സന്തോഷിക്കുന്നു. എളിമയും ശാന്തതയും കരുണയും ശുദ്ധതയും മറ്റ് പുണ്യങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ ആനന്ദിക്കുന്നു.
വിശുദ്ധര്‍ നമ്മെ മനസ്സിലാക്കുന്നു. അവര്‍ നമ്മെ സ്‌നേഹിക്കുന്നു. നമുക്ക് എന്താണ് നല്ലതെന്ന് അവര്‍ക്ക് നന്നായി അറിയാം. അവര്‍ നമ്മെ സഹായിക്കാന്‍ തയ്യാറാണ്. അവര്‍ നമ്മെ കാത്തു നില്‍ക്കുന്നു. അവര്‍ ആനന്ദം ആസ്വദിക്കുകയാണ്. നമ്മളും അവരോടൊപ്പം സ്വര്‍ഗത്തില്‍ സന്തോഷം അനുഭവിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു.
നമുക്ക് സുപരിചിതരല്ലാത്ത വിശുദ്ധരും സ്വര്‍ഗത്തില്‍ ഉണ്ടാകും എന്ന കാര്യം പാപ്പാ ഓര്‍മിപ്പിച്ചു. അവരുടെ പേരുകള്‍ സഭയുടെ ആരാധനാക്രമത്തില്‍ ഉണ്ടാകണം എന്നില്ല. എന്നാല്‍ അവരും സ്വര്‍ഗത്തില്‍ ദൈവസന്നിധിയില്‍ ഉണ്ടാകും. അവരെല്ലാവരും നമ്മുടെ സഹോദരികളും സഹോദരന്മാരുമാണ്.
സുവിശേഷഭാഗ്യങ്ങള്‍ പിന്‍ചെല്ലാന്‍ വിശുദ്ധര്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ധനികരും ധിക്കാരികളുമാകാന്‍ പഠിപ്പിക്കുന്ന ഈ ലോകത്തില്‍ ആത്മാവില്‍ ദരിദ്രരും ശാന്തരുമാകുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വിശുദ്ധര്‍ ഈ ലോകത്തെ ജയിച്ചവരാണ്. അവരുടെ കൈയില്‍ വിജയത്തിന്റെ ഒലീവ് ശാഖകളുണ്ട്.
സുവിശേഷ ഭാഗ്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ഓരോ ക്രൈസ്തവന്റെയും വിളി. അസാധാരണ കാര്യങ്ങള്‍ ചെയ്തു കൊണ്ടല്ല എപ്പോഴും സ്വര്‍ഗം നേടുന്നത്. ഓരോ ദിവസവും നമ്മുടെ കുടുംബങ്ങളിലും ഭവനങ്ങളിലും സുവിശേഷ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടാണ്, പാപ്പാ വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles