സേവനം കൊണ്ട് വിപ്ലവം നടത്താന്‍ യുവാക്കളോട് മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: അപരന് സേവനം ചെയ്യാന്‍ യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെല്ലുവിളി. പനാമയില്‍ നടക്കാന്‍ പോകുന്ന ലോക യുവജനത്തിന് ഒരുക്കമായുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ വാക്കുകള്‍.

‘സേവനം ഒരു വിപ്ലവമാണ്. അതിന് ലോകത്തിലെ ശക്തികളെ കീഴ്‌മേല്‍ മറിക്കാനുള്ള ശക്തിയുണ്ട്. സേവനത്തിന്റെ വിപ്ലവമാണത്’ മാര്‍പാപ്പാ പറഞ്ഞു.

വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഭേദമില്ലാതെ സഹനങ്ങളിലൂടെ കടന്നു പോകുന്നവരെ സഹായിക്കാന്‍ പാപ്പാ യുവാക്കളെ ആഹ്വാനം ചെയ്തു. ലോകത്തെ മാറ്റിമറിക്കാന്‍ കെല്‍പുള്ള ശക്തിയാണത്, പാപ്പാ പറഞ്ഞു.

ജനുവരി 22-27 തീയതികളിലാണ് പനാമയില്‍ ലോക യുവജന സമ്മേളനം നടക്കുന്നത്. അവിടുത്തെ തിരുഹിതം പോലെ എന്നില്‍ സംഭവിക്കട്ടെ എന്ന വി. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനമാണ് സമ്മളനത്തിന്റെ സൂത്രവാക്യം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles