ഭക്ഷണത്തിന്റെ വില അറിയണമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ഭക്ഷണത്തിന്റെ വില അറിഞ്ഞുപയോഗിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന യുണൈറ്റഡ് നാഷന്‍സ് ഓര്‍ഗനൈസേഷന്റെ (യുഎന്‍ഒ) ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ തന്റെ കാഴ്ചപ്പാട് അറിയിച്ചത്.

മഴയും വിളവും ഭക്ഷണവും ബൈബിളുമായി ഗാഢബന്ധം പുലര്‍ത്തുന്നു. കൃതജ്ഞതയോടെയാണ് ഇവ മൂന്നും ബൈബിളില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. ആര്‍ത്തിയോടെയല്ല. പാപ്പാ വിശദീകരിച്ചു.

ആവശ്യക്കാരെ മാറ്റി നിര്‍ത്തി ചിലര്‍ക്ക് മാത്രമായി ഭക്ഷ്യവിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനെയും പാപ്പാ വിമര്‍ശിച്ചു. വെള്ളം പരമപ്രധാനമാണെങ്കിലും എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്ന സങ്കടകരമായ സത്യവും പാപ്പാ എടുത്തു പറഞ്ഞു.

പരിസ്ഥിതി പരിപാലനത്തിലേക്കും പാപ്പാ ശ്രദ്ധ തിരിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാതിരിക്കുമ്പോള്‍ ഭൂമി നന്മയുടെ കേദാരം അല്ലാതാകുന്നു, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles