ദൈവത്തിനു വേണ്ടി വിശക്കുക, പാവങ്ങളുടെ വിശപ്പടക്കുക: ഫ്രാന്‍സിസ് പാപ്പാ

സ്‌കോപ്‌ജെ: മസിഡോണിയന്‍ സന്ദര്‍ശനത്തിനിടെ മദര്‍ തെരേസയുടെ ജന്മനാടായ സ്‌കോപ്‌ജെയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പാ ദൈവത്തിനായി വിശപ്പനുഭവിക്കാനും പാവങ്ങളുടെ വിശപ്പടക്കാനും മാസിഡോണിയന്‍ കത്തോലിക്കരെ ആഹ്വാനം ചെയ്തു.

മദര്‍ തെരേസയുടെ മാതൃക പിന്‍ ചെന്നു കൊണ്ട് യേശുവിനു വേണ്ടി വിശപ്പിനുഭവിക്കാനും ജീവന്റെ അപ്പമായ യേശുവില്‍ ഭാഗഭാക്കാകാനും പാവങ്ങളില്‍ മറഞ്ഞിരിക്കുന്ന യേശുവിന്റെ വിശപ്പടക്കാനും പാപ്പാ ആവശ്യപ്പെട്ടു. വിശുദ്ധയായ മദര്‍ തെരേസ ഇതെല്ലാം എത്ര നന്നായി അറിഞ്ഞിരുന്നു എന്ന് പാപ്പാ വിസ്മയം പ്രകടിപ്പിച്ചു.

മദര്‍ മനുഷ്യനായി തീര്‍ന്ന യേശുവിനെ ദര്‍ശിച്ചത് രണ്ട് തുണുകളിലാണ്. ഒന്ന് യേശുവിന്റെ സാന്നിധ്യമായ വി. കുര്‍ബാനയില്‍. രണ്ട്, പാവങ്ങളില്‍ മാംസം ധരിച്ച യേശുവില്‍.

മദര്‍ തെരേസയുടെ യാത്ര ദൈവത്തിനു വേണ്ടിയുള്ള ഒടുങ്ങാത്ത ദാഹത്തിന്റെയും വിശപ്പിന്റെയും യാത്രയായിരുന്നു. മദര്‍ പാവങ്ങളിലും നിന്ദിതരിലും സ്‌നേഹിക്കപ്പെടാത്തവരിലും ഏകാകികളിലും എല്ലാം യേശുവിനെ കണ്ടു, പാപ്പാ പറഞ്ഞു.

ദൈവസ്‌നേഹവും പരസ്‌നേഹവും എങ്ങനെയാണ് ഒന്നായി തീരുന്നതെന്ന് മദര്‍ നന്നായി മനസ്സിലാക്കിയിരുന്നു. ഏറ്റവും എളിയവരില്‍ മദര്‍ യേശുവിനെ കണ്ടു. യേശുവില്‍ നാം ദൈവത്തെ കണ്ടെത്തുന്നു’ പാപ്പാ വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles