ഫ്രാന്‍സിസ് പാപ്പായുടെ ജന്മദിനാഘോഷം രോഗികളായ കുഞ്ഞുങ്ങളോടൊപ്പം

വത്തിക്കാന്‍: ഇന്ന് (ഡിസംബര്‍ 17) ഫ്രാന്‍സിസ് പാപ്പായുടെ ജന്മദിനമാണ്. തന്റെ പിറന്നാളിന് മുന്നോടിയായി ഡിസംബര്‍ 16 ന് പാപ്പാ രോഗികളായ കുഞ്ഞുങ്ങളോടൊപ്പം കേക്ക് മുറിച്ചു. പാപ്പായ്ക്ക് ഇന്ന് 82 വയസ്സ് തികയും.

ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് കേക്ക് മുറിച്ച് ആഘോഷം നടന്നത്. സാന്താ മരിയാ പീഡിയാട്രിക് ഡിസ്‌പെന്‍സറിയിലെ കുട്ടികളോടൊപ്പം പാപ്പാ ഒരു മണിക്കൂര്‍ ചെലവഴിച്ചു.

‘നിങ്ങളോടൊപ്പം ആയിരിക്കാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ സന്തോഷകരമായ ഒരു ക്രിസ്മസ് ആശംസിക്കുന്നു. നിങ്ങള്‍ ആയിരിക്കുന്നതിനും നിങ്ങള്‍ ചെയ്യുന്നതിനും നന്ദി’ പാപ്പാ കുട്ടികളോട് പറഞ്ഞു. ‘കേക്ക് കഴിച്ച് ആര്‍ക്കും അജീര്‍ണം വരില്ലെന്നും ഞാന്‍ കരുതുന്നു’ പാപ്പാ തമാശയായി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles