കായികവിനോദത്തിലൂടെ സൗഹൃദം സൃഷ്ടിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഫ്രാന്‍സിസ് പാപ്പായുടെ ആശംസ. സ്‌പോര്‍ട്‌സ് സൗഹൃദങ്ങളും ടീംവര്‍ക്കും വളര്‍ത്തുന്നതിന് ഉപയോഗിക്കാന്‍ പാപ്പാ കായിക പ്രേമികളോട് ആവശ്യപ്പെട്ടു. സാങ്കേതികതയിലൂടെയുള്ള ഉപരിപ്ലവമായ സൗഹൃദങ്ങള്‍ ഇത് ഒരു ബദലാകണം എന്നും പാപ്പാ ആവശ്യപ്പെട്ടു.

‘നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുവാന്‍ പഠിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് സ്‌പോര്‍ട്‌സ്. അതില്‍ ത്യാഗവും സമര്‍പ്പണം ഉണ്ട്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കായികവിനോദത്തില്‍ നിങ്ങള്‍ തനിച്ചല്ല എന്നതാണ്. ശ്രദ്ധിച്ചു കേള്‍ക്കണം, സ്‌പോര്‍ട്‌സ് ഒറ്റയ്ക്കല്ല നടത്തുന്നത്!’ പാപ്പാ വിശദീകരിച്ചു.

ഞങ്ങള്‍ സ്‌നേഹിക്കുന്ന ഫുട്‌ബോള്‍ എന്ന പേരില്‍ നടന്ന ഇവന്റില്‍ 6000 യുവാക്കളായ ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രേമികള്‍ പങ്കെടുത്തു. അവരോടാണ് പാപ്പാ തന്റെ അഭിപ്രായം പങ്കുവച്ചത്.

‘എളുപ്പം തനിച്ചാകാന്‍ സാധ്യതയുള്ള ഒരു മേഖലയിലേക്കാണ് സാങ്കേതികതയുടെ വളര്‍ച്ച നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആളുകളുമായി വളരെ ഉപരിപ്ലവമായ ബന്ധമാണ് അതിന്റെ പ്രത്യേകത. ഹൃദ്യമായ ബന്ധങ്ങളില്ല.

എന്നാല്‍ ഒരു പന്തും കൊണ്ട് കളിക്കുന്നതിലെ ഗുണം എന്താണെന്ന് വച്ചാല്‍ നാം ഒരു കൂട്ടായ്മയിലാണ്. പരസ്പരം പന്ത് കൈമാറുന്നു. ഒരു ടീം ആയി കളിക്കുന്നു. പന്ത് വ്യക്തികള്‍ തമ്മില്‍ സൗഹൃദം ഉണ്ടാക്കുന്നു. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. അത് ആര്‍ക്കും ഒറ്റയ്ക്ക് കളിക്കാനാവില്ല’ പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles