ഈ വര്‍ഷം വി. പാദ്‌രേ പിയോയുടെ തിരുശേഷിപ്പ് യുഎസിലും കാനഡിയിലും എത്തും
ഇരുപതാം നൂറ്റാണ്ടിലെ മഹാവിശുദ്ധനായ വി. പാദ്‌രേ പിയോയുടെ തിരുശേഷപ്പ് രണ്ടു തവണ യുഎസിലേക്കും കാനഡയിലേക്കും സഞ്ചരിക്കും. ഈ വേനലിലിലും ശരത്കാലത്തിലുമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് എത്തുന്നത്.
ആദ്യത്തെ തവണ എത്തുന്നത് മെയ് 11 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും. രണ്ടാം തവണ സെപ്തംബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ്. ദ സെയ്ന്റ് പിയോ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്.
2017 ലാണ് വടക്കേ അമേരിക്കയില്‍ ഇതിനു മുമ്പ് വിശുദ്ധന്റെ തിരുശേഷിപ്പ് എത്തിയത്. അന്ന് അഞ്ചു ലക്ഷത്തോളം വിശ്വാസികളാണ് തിരുശേഷിപ്പ് കാണാനും വണങ്ങാനും പല സ്ഥലങ്ങളിലായി തടിച്ചു കൂടിയത്.
ഈ വര്‍ഷം അതിനേക്കാളധികം ജനം വന്നു കൂടുമെന്നാണ് സെയ്ന്റ് പിയോ ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്.