രഹസ്യങ്ങള്‍ വെളിപ്പെടുത്തി തരുന്നവളാണ് വ്യാകുലമാതാവെന്ന് ഭൂതോച്ചാടകനായ ഫാ. റിപ്പേർഗർ

വ്യാകുല മാതാവിനോടുള്ള ഭക്തി പാപികളെ മാനസാന്തരപ്പെടുത്തുന്നതിനും രഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടാനും സഹായകരമാണെന്ന് ഭൂതോച്ചാടകനായ ഫാ. ചാഡ് റിപ്പേർഗർ. രഹസ്യങ്ങൾ അറിയാൻ വേണ്ടി നമ്മൾ സമീപിക്കേണ്ടയാൾ പരിശുദ്ധ കന്യകാമറിയമാണെന്ന് കർത്താവ് നമുക്ക് വെളിപ്പെടുത്തി തരുന്നുവെന്നും എന്തെങ്കിലും മറഞ്ഞിരിക്കുന്ന രഹസ്യം അറിയാൻ വേണ്ടി വ്യാകുല മാതാവിന്റെ നാമത്തിൽ മാധ്യസ്ഥം തേടിയാൽ മതിയെന്ന് കർത്താവ് ശിമയോന് വെളിപ്പെടുത്തി നൽകിയതായും താൻ മാതാവിന്റെ മാധ്യസ്ഥം നിരന്തരം തേടാറുണ്ടെന്നും ഫാ. ചാഡ് റിപ്പേർഗർ പറഞ്ഞു. മക്കളുടെ ജീവിതത്തെ പറ്റി എന്തെങ്കിലും, ആശങ്ക ഉണ്ടെങ്കിൽ, എന്താണ് അവരുടെ യഥാർത്ഥ പ്രശ്നമെന്ന് നമുക്ക് വ്യാകുലമാതാവിനോട് ചോദിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ ജീവിതത്തിൽ നാം പോലും കാണാത്ത പ്രശ്നങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തരാൻ മാതാവിനോട് ആവശ്യപ്പെടാൻ സാധിക്കും. നമ്മൾ മാനസാന്തരപ്പെടുന്ന സമയത്തോ, അല്ലെങ്കിൽ മറ്റുള്ളവരെ നമ്മൾ മാനസാന്തരപ്പെടുത്തുന്ന സമയത്തോ വ്യാകുല മാതാവിനോടുള്ള ഭക്തി വളരെയധികം സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വിവിധ വശങ്ങളുണ്ട്. അവരുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളെ പുറത്താക്കാൻ സാധിക്കണമെന്നും നല്ലൊരു ജീവിതം നയിക്കാനുള്ള കൃപ അവർക്ക് ലഭിക്കാൻ വേണ്ടിയും നാം പ്രാർത്ഥിക്കണമെന്നും ഇങ്ങനെയുള്ള കൃപകൾ കിട്ടാൻ വ്യാകുല മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കുന്നതു ഏറെ ഫലദായകമാണെന്നും അദ്ദേഹം പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles