നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടുത്തം

പാരിസ്: ഫ്രാന്‍സിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ കത്തീഡ്രലിന്റെ കമാനം തകര്‍ന്നു വീണു. മണിഗോപുരങ്ങളും ചരിത്രപ്രാധാന്യമുള്ള കത്തീഡ്രലിന്റെ മുന്‍ഭാഗവും സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏപ്രില്‍ 15 ന് ഫ്രഞ്ച് സമയം വൈകിട്ട് 7 മണിക്കാണ് തീപിടുത്തം ഉണ്ടായത്. കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ നിന്ന് തീയും പുകയും വമിക്കുന്ന ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ പങ്കുവച്ചു. 226 അടി ഉയരമുള്ള ചരിത്രപ്രസിദ്ധമായ ശൃംഗം 8 മണിക്കു മുമ്പേ നിലംപൊത്തി.

ഉടന്‍ തന്നെ 400 പേരടങ്ങിയ അഗ്നിശമന സേന സ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 11 മണിക്കു ശേഷമുള്ള റിപ്പോര്‍ട്ട് അനുസരിച്ച് കത്തീഡ്രലിന്റെ പ്രധാന ഘടന സംരക്ഷിക്കാനും പുനരുദ്ധരിക്കാനും സാധിക്കും.

വിക്ടര്‍ ഹ്യൂഗോയുടെ ലോകപ്രസിദ്ധ നോവലായ നോത്ര്ദാമിലെ കൂനനില്‍ സുപ്രധാന കഥാപാത്രമായ നോത്രദാം കത്തീഡ്രല്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെും ചരിത്ര സ്‌നേഹികളുടെയും ആകര്‍ഷണകേന്ദ്രമാണ്. നോവലില്‍ തീ പടരുന്ന കത്തീഡ്രലിന്റെ ഒരു ചിത്രം ഹ്യൂഗോ വരച്ചിടുന്നുണ്ട് എന്നത് ആകസ്മികമാകാം.

182 വര്‍ഷങ്ങളെടുത്താണ് കത്തീഡ്രലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന നോത്രദാം കത്തീഡ്രല്‍ പണി കഴിപ്പിച്ചത്. 1160 ഏഡിയില്‍ നിര്‍മാണം ആരംഭിച്ച കത്തീഡ്രലിന്റെ പണി പൂര്‍ണമായത് 1345 ലാണ്. നിരവധി തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കൂടിയാണ് നോത്രദാം കത്തീഡ്രല്‍. യേശുവിന്റെ മുള്‍ക്കിരീടം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അഗ്നിബാധയില്‍ ഈ തിരുശേഷിപ്പികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles