വനിതാഡീക്കന്മാര്‍ ഇപ്പോഴില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വനിത ഡീക്കന്‍മാര്‍ വേണമോ എന്ന ചോദ്യം തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാല്‍ നിലവില്‍ ഈ സാധ്യത തള്ളി ഫ്രാന്‍സിസ് പാപ്പാ. ഇക്കാര്യത്തില്‍ സഭയ്ക്കുള്ളില്‍ ഒരു സമവായം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പാപ്പാ അറിയിച്ചു. എന്നാല്‍ ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വനിതാ ഡീക്കന്‍പട്ടത്തെ വിഭാവനം ചെയ്യുന്നത് പുരുഷ ഡീക്കന്‍ പട്ടിത്തില്‍ നിന്ന് വ്യത്യസ്ഥമായാണ്. പുരുഷ ഡീക്കന്മാര്‍ വൈദിക പട്ടത്തിന് മുമ്പുള്ള പദവിയാണ്. ഇക്കാര്യത്തില്‍ ഇപ്പോഴും ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇനിയും പഠനങ്ങള്‍ ആവശ്യമാണ്’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
മാസിഡോണിയ, ബള്‍ഗേറിയ സന്ദര്‍ശന വേളിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പാ തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലവില്‍ കത്തോലിക്കാ സഭയുടെ നിയമം അനുസരിച്ച് പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഡീക്കന്‍ പദവി നല്‍കപ്പെടുന്നത്. 2016 ല്‍ വനിതാ ഡീക്കന്‍ പദവിയുടെ സാധ്യതയെ കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഒരു കമ്മീഷനെ നിയമച്ചിരുന്നു.