വധശിക്ഷ വേണ്ട, മാനസാന്തരത്തിന് അവസരം കൊടുക്കണമെന്ന് മാര്‍പാപ്പാ

വത്തിക്കാന്‍: വധശിക്ഷ നിരോധിക്കാന്‍ ഒരുമിച്ചു കൈകോര്‍ക്കണം എന്ന് രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഒരു വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പാ വധശിക്ഷയ്‌ക്കെതിരെ ആഹ്വാനം ചെയ്തത്.

വേള്‍ഡ് കോണ്‍ഗ്രസ് എഗെയ്ന്‍സ്റ്റ് ഡെത്ത് പെനാള്‍ട്ടി എന്ന പേരില്‍ മാര്‍ച്ച് 1 ന് നടത്തുന്ന വധശിക്ഷയ്‌ക്കെതിരായ സമ്മേളനത്തിനാണ് പരിശുദ്ധ പിതാവ് തന്റെ വീഡിയോ സന്ദേശം അയച്ചത്. ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലാണ് കോണ്‍ഗ്രസ് നടക്കുന്നത്.

വധശിക്ഷ ഒഴിവാക്കി കുറ്റവാളികള്‍ക്ക് മനപരിവര്‍ത്തനം നടത്തുവാനും പശ്ചാത്തപിച്ച് നല്ല ജീവിതം നയിക്കാനും അവസരം കൊടുക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles