തൊണ്ണൂറ്റിയൊൻപതിലെ അംഗങ്ങൾ
രാജാവ് തന്റെ മന്ത്രിയുമൊത്ത് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആ കാഴ്ച കണ്ട് രാജാവ് ഒരു നിമിഷം അവിടെ നിന്നു. വളരെ സന്തോഷത്തോടെ വയലിൽ നിന്ന് ഒരു കർഷകനും കുടുംബവും പാട്ടു പാടുകയും ഉല്ലസിക്കുകയും ചെയ്യുന്നു. രാജാവ് ഇത് കണ്ട് അസ്വസ്ഥനായി തന്റെ മന്ത്രിയോട് ആരാഞ്ഞു…
ഇത് കാണുന്നില്ലേ ഈ പാവപ്പെട്ട കർഷകനും കുടുംബവും എത്ര മാത്രം സന്തോഷിതരാണ്. സർവ്വ സമ്പത്തും അധികാരവും ഉള്ള എന്നെക്കാളും സന്തോഷിതരാണ് ഇവർ. ഇത് എങ്ങനെ?
മന്ത്രി പുഞ്ചിരിച്ചു കൊണ്ട് ഉത്തരം നൽകി … പ്രഭോ അവർ തൊണ്ണുറ്റിയൊൻപതിലെ അംഗങ്ങളല്ല..
രാജാവ് സംശയത്തോടെ പിന്നെയും ചോദിച്ചു. എന്താണ് ഈ തൊണ്ണൂറ്റിയൊൻപതിലെ അംഗങ്ങൾ .?
മന്ത്രി മറുപടി നൽകി. അങ്ങ് എനിക്ക് തൊണ്ണൂറ്റിയൊൻപത് സ്വർണ്ണ നാണയങ്ങൾ തരുക. ശേഷം ഞാൻ പറയാം ഇതിന്റെ ശരിയായ അർത്ഥം. രാജാവ് ഉടൻ തന്നെ തൊണ്ണൂറ്റിയൊൻപത് സ്വർണ്ണ നാണയങ്ങളുടെ കിഴി മന്ത്രിയുടെ കൈയ്യിൽ കൊടുത്തു. മന്ത്രി അത് വാങ്ങി കർഷകന്റെ ചെറിയ വീടിന്റെ ഉമ്മറ പടിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ രാജാവിനോട് പറഞ്ഞു…പ്രഭോ ഇനിയും ആറു മാസത്തിനു ശേഷം നമ്മുക്ക് ഇവിടേക്ക് വരാം..
ഉമ്മറപടിയിൽ സ്വർണ്ണ നാണയങ്ങളുടെ കിഴി കണ്ട് കർഷകൻ സന്തോഷവനായി. അയാൾ ഭാര്യയെയും മക്കളെയും വിളിച്ചു വരുത്തി സ്വർണ്ണ നാണയങ്ങൾ എണ്ണുവാൻ തുടങ്ങി. എത്ര എണ്ണയിടും തൊണ്ണൂറ്റിയൊൻപത് നാണയങ്ങൾ മാത്രമാണ് അതിലുള്ളത് എന്ന് അവർ തിരിച്ചറിഞ്ഞു .കർഷകൻ തന്റെ ഭാര്യയോട് പറഞ്ഞു.. ഞാൻ നാളെ മുതൽ കഠിനാധ്വാനം ചെയ്യ്ത് ഒരു സ്വർണ്ണ നാണയം സമ്പാദിക്കും അങ്ങനെ നൂറ് സ്വർണ്ണ നാണയങ്ങൾ നമ്മൾ നേടും. അയാൾ കുറെ കാലം കഠിനാധ്വാനം ചെയ്തു.
ദിവസങ്ങൾ കടന്നു പോയി. ഭാര്യ തന്റെ ഭർത്താവിന്റെ മടയത്തരം ഓർത്ത് പഴി പറഞ്ഞു. ഒരു ദിവസം അവൾ അതിലെ രണ്ട് സ്വർണ്ണ നാണയങ്ങൾ എടുത്ത് കൊണ്ട് നിരവധി സാധനങ്ങൾ വാങ്ങി കുട്ടി. പിന്നെ മക്കൾ വന്ന് രണ്ട് നാണയങ്ങൾ കൂടി അതിൽ നിന്ന് കവർന്നെടുത്തു. വൈകുന്നേരം കർഷകൻ വന്ന് സ്വർണ്ണ നാണയങ്ങൾ എണ്ണുവാൻ തുടങ്ങി .നാലു സ്വർണ്ണ നാണയങ്ങളുടെ കുറവ് അയാൾ കണ്ടു. അവർ പരസ്പരം കലഹിക്കുവാനും പഴി പറയുവാനും തുടങ്ങി.
കുറെ നാളുകൾ കഴിഞ്ഞ് രാജാവും മന്ത്രിയും ആ വഴി വീണ്ടും വന്നു.രാജാവ് സംശയത്തോടെ മന്ത്രിയോട് ചോദിച്ചു…ഇവർക്ക് ഇത് എന്ത് സംഭവിച്ചു.ആറു മാസങ്ങൾക്ക് മുമ്പ് ഇവർ എന്ത് മാത്രം സന്തോഷിതരായിരുന്നു. എന്നാൽ ഇന്ന് ഇവർ പരസ്പരം കലഹിച്ച് ദുഖിതരായി കഴിയുന്നു.ഇത് എങ്ങനെ?മന്ത്രി ചിരിച്ചു കൊണ്ട് മറുപടി നൽകി ഇവർ ഇപ്പോൾ തൊണ്ണൂറ്റിയൊൻപതിലെ അംഗങ്ങൾ ആയിരിക്കുന്നു …
സാധ്യതകൾ നിരവധിയുള്ള ഇന്നത്തെ ലോകത്ത് യുവ മനസ്സുകളെ വെട്ടയാടുന്നത് കുറവുകളെ പറ്റിയുള്ള ചിന്തികളാണ്. നിരവധി കഴിവുകൾ കൈവശം ഉണ്ടായിട്ടും കൈവശമില്ലാത്ത ഒന്നിനെ തേടി യുവസമൂഹം വൃഥാ യാത്ര ചെയ്യുന്നു..കൈവശമുള്ള സന്തോഷത്തെയും കഴിവിനെയും കാണാനുള്ള കാഴ്ച കുറവ് എല്ലാവരിലും ഒളിഞ്ഞിരിപ്പുണ്ട്..നിരാശയും കുറ്റബോധവും പരാജയ ഭീതിയും മനസ്സിനെ വേട്ടയാടുന്നത് ഇവിടെയാണ്. കൈവശമുള്ള നിരവധി സാധ്യതകളെ പ്രയോജന പെടുത്താതെ വിദൂരതയിലുളള ഒന്നിനെ തേടി യാത്ര തുടങ്ങുമ്പോൾ മനസ്സിൽ ഓർക്കേണ്ട ഒരു കാര്യം ഉണ്ട്.സന്തോഷം എത്തിച്ചേരേണ്ട ഒരു ഇടമല്ല. അത് ഒരു യാത്രയാണ്. ആയിരിക്കുന്ന ഇടങ്ങളിൽ സന്തോഷം കണ്ടെത്തുന്നവനാണ് യഥാർത്ഥത്തിൽ ജീവിതം ജീവിക്കുന്നത്.അങ്ങനെയുളളടത്ത് സമാധാനവും സമൃദ്ധിയും എന്നും നിലനിൽക്കും.