സ്വപ്‌നം കണ്ടവന്റെ സങ്കടവഴികളിലൂടെ…

അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ
പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു.

യാക്കോബിൻ്റെ പന്ത്രണ്ടു മക്കളിൽ,
ചെറുപ്രായത്തിൽ തന്നെ വേറിട്ട ജീവിതം നയിച്ച ജോസഫ്’ ……

ഒരു സ്വപ്‌നം കണ്ടതിൻ്റെ പേരിൽ നൊമ്പരത്തിൻ്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ പട്ടു കുപ്പായമണിഞ്ഞ
പൂർവ്വപിതാവ് ജോസഫ് ….

സ്വപ്നത്തിൽ അവൻ്റെ കറ്റ എഴുന്നേറ്റ് നിന്നത് ഉൾക്കൊള്ളാനാകാതെ, സഹോദരങ്ങൾ ജീവിതത്തിലൊരിക്കലും അവൻ എഴുന്നേറ്റ് നിൽക്കരുതെന്ന് കരുതി
പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു.

പിന്നീട്…. , ഇരുപത് വെള്ളിക്കാശിന് സാഹോദര്യം വിൽക്കപ്പെട്ടതിൻ്റെ തീരാവേദന
അനുഭവിച്ച ജോസഫ്….,

പൊത്തി ഹിൻ്റെ ഭാര്യ അവളുടെ ജഡികാസക്തിയിൽ വലിച്ചടുപ്പിക്കാൻ ശ്രമിക്കുമ്പോൾ….,
തൻ്റെ മേലങ്കി ഉപേക്ഷിച്ച്
സർപ്പത്തിൽ നിന്നെന്ന പോലെ
പാപത്തിൽ നിന്ന് ഓടി അകന്നവൻ….,

ഉപേക്ഷിച്ച ആ മേലങ്കിയുടെ പേരിൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവൻ….
മറ്റൊരു സ്വപ്നത്തെ വിശദീകരിച്ചു കൊടുത്ത് കാരാഗൃഹത്തിൻ്റെ ഏകാന്തയിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായവൻ….

ജോസഫാകുന്ന കറ്റ ഈജിപ്തിൻ്റെയും തൻ്റെ സഹോദരങ്ങളുടെയും മദ്ധ്യേ എഴുന്നേറ്റു നിൽക്കാൻ സ്വർഗം ഇടയാക്കി.

സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന കാലങ്ങളെ
അനുഗ്രഹ പ്രദമാക്കും.
നന്മയുടെ പോരാട്ടത്തിൽ വഴുതിപ്പോകുന്ന മേലങ്കികൾ വിശ്വസ്തതയുടെ ….,
മഹത്വത്തിൻ്റെ പട്ടു കുപ്പായങ്ങളായി
സ്വർഗം നിന്നെ തിരികെ അണിയിക്കും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles