വി. ജനുവാരിയൂസിന്റെ രക്തം ഇന്നലെ വീണ്ടും ദ്രാവകമായി!

നൂറ്റാണ്ടുകളായി ആവര്‍ത്തിക്കുന്ന അത്ഭുത പ്രതിഭാസമാണ് രക്തസാക്ഷിയായി മരിച്ച ജനുവാരിയൂസിന്റെ കട്ട പിടിച്ച രക്തം ദ്രാവകമായി രൂപാന്തരം പ്രാപിക്കുന്നത്. ജനുവാരിയൂസിന്റെ തിരുനാള്‍ ദിനമായ വ്യാഴാഴ്ച സെപ്തംബര്‍ 19 ന് രാവിലെ 10 മണിക്ക് രക്തം വീണ്ടും ദ്രാവകമായി. നേപ്പിള്‍സ് കത്തീഡ്രലിലാണ് രക്തം സൂക്ഷിച്ചിരിക്കുന്നത്.

ഇന്നലെ വി. കുര്‍ബാനയ്ക്കിടയിലാണ് വിശുദ്ധന്റെ രക്തം ദ്രാവകമായതെന്ന് റിപ്പോര്‍ട്ട്. നേപ്പിള്‍സ് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ ആണ് കുര്‍ബാന അര്‍പ്പിച്ചത്.

നേപ്പിള്‍സിന്റെ മധ്യസ്ഥനായ ജനുവാരിയൂസ് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദന കാലത്ത് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ്. വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും വിശുദ്ധന്റെ സ്വതവേ കട്ട പിടിച്ച രക്തം ദ്രാവകമായി മാറാറുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles