മറിയം സുകൃതങ്ങളുടെ കലവറ

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 3

മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിനു നൽകിയത്. ഈ നിധി സ്വീകരിക്കാൻ വേണ്ടി നൂറ്റാണ്ടുകൾ പൂർവ്വപിതാക്കന്മാർ നെടുവീർപ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയ നിയമത്തിലെ വിശുദ്ധാത്മാക്കളും പ്രാർത്ഥനയോടെ കാത്തിരിക്കുകയും ചെയ്തു.

എന്നാൽ, മറിയം മാത്രമേ അവളുടെ നിശബ്ദമായ പ്രാർത്ഥനകളുടേയും സുകൃതങ്ങളുടെയും ശക്തിയാൽ അതിന് അർഹയായുള്ളൂ.
മറിയം മാത്രമേ ദൈവതിരുമുമ്പിൽ കൃപാപൂർണ്ണ യായുള്ളൂ.

പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളിൽ നിന്നു നേരിട്ടു ദൈവപുത്രനെ സ്വീകരിക്കാൻ ലോകം അനർഹമായിരുന്നുവെന്നു വി. അഗസ്തീനോസ് പറയുന്നു.

വിശുദ്ധ അഗസ്തീനോസ് പറയും പോലെ സ്വർഗ്ഗീയ സൈന്യങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മിഖായേൽ പോലും ഏറ്റവും തീക്ഷണതയോടെ മറിയത്തെ ആദരിക്കുന്നു.
തന്മൂലം സഭയിലെ അതി ശ്രേഷ്‌ഠവും അതുല്യവുമായ അംഗവും സ്നേഹത്തിലും വിശ്വാസത്തിലും തിരുസഭയുടെ അതിവിശിഷ്ട പ്രതി രൂപവും മഹനീയ മാതൃകയുമാണ് മറിയം.

പരിശുദ്ധാത്മാവിന്റെ പ്രബോധനത്തിൽ പ്രേരിതയായ സഭ പുത്രസഹജമായ സ്നേഹത്തോടെ പ്രിയ മാതാവായി മറിയത്തെ ആദരിക്കുന്നു.

അവളുടെ മഹത്ത്വം വിശ്വമാകെ നിറഞ്ഞു നിൽക്കുന്നു. മാതാവിന്റെ അൾത്താരയില്ലാത്ത ഒരു ക്രൈസ്ത ദേവാലയം പോലുമില്ല.

യേശു മിശിഹാ മറിയം വഴി കാനായിലെ കല്യാണത്തിൽ അത് തഭുതങ്ങൾ ആരംഭിച്ചു. മറിയം വഴി അതു ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

~ Jincy Santhosh ~

“പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നവൻ കന്യകയുടെ ഉദരത്തിൽ കൂടാരമടിച്ചിരിക്കുന്നു. രാജാവിന്റെ സിംഹാസനത്തേക്കാൾ എത്രയോ മഹനീയമാണ് ദൈവപുത്രന്റെ മാതൃപദ മലങ്കരിക്കുക. “
( വിശുദ്ധ അപ്രേം )


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles