അജപാലന സന്ദർശനത്തിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നവംബറിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ പുതിയ മിഷൻ സ്ഥലങ്ങൾ പ്രഖ്യാപിക്കും; സഭാതലവനെ സ്വീകരിക്കാൻ പ്രാർത്ഥനയോടെ വിശ്വാസികൾ.

പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ പിതാവും തലവനുമായ അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദർശനത്തിനായി നവംബർ അവസാനത്തോടെ യൂകെയിൽ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായി കർദ്ദിനാൾ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെത്തുന്നത്. രൂപതാധ്യക്ഷന്റെ പ്രത്യേക ക്ഷണപ്രകാരം എത്തുന്ന കർദ്ദിനാളിന്റെ ഔദ്യോഗിക സന്ദർശനങ്ങൾ നവംബര് 23 മുതൽ ഡിസംബർ 9 വരെയാണ് .  സന്ദര്ശനങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തെ അനുഗമിക്കും.
നവംബർ, ഡിസംബർ മാസങ്ങളിൽ രൂപതയുടെ ഔദ്യോഗിക പരിപാടികളിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനായി പങ്കെടുക്കും. ഡിസംബർ ഒന്നാം തിയതി ബര്മിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന, കുട്ടികളുടെ വർഷത്തിന്റെ സമാപന ചടങ്ങുകളുടെയും യുവജനവര്ഷത്തിന്റെ ആരംഭത്തിന്റെയും ഉദ്‌ഘാടനം സഭാതലവൻ നിർവഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വളർച്ചയുടെ പുതിയ പടിയായ മിഷൻ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാർ ആലഞ്ചേരി നിർവഹിക്കും. ഇപ്പോൾ വി. കുർബാന സെന്ററുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേർത്തു ഭാവിയിൽ ഇടവകകളായി മാറാനുള്ള ആദ്യപടിയാണ് മിഷൻ സെന്ററുകൾ. ഇപ്പോൾ 173 വി. കുർബാന കേന്ദ്രങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവ , പുതിയ പുനഃ ക്രമീകരണത്തിൽ 75 മിഷൻ സെന്ററുകളായി മാറും.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഖ്യാപിച്ചു. ഓരോ സന്ദര്ശനത്തിലും ആ സ്ഥലത്തോട് ചേർന്നുള്ള മിഷൻ സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാർ, വൈദികർ, കമ്മറ്റി അംഗങ്ങൾ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സാധിക്കുന്ന എല്ലാ വിശ്വാസികളും മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകുന്ന ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ഫാ. ബിജു  കുന്നയ്‌ക്കാട്ട് 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles