ദൈവവിളി തിരിച്ചറിയാന്‍ 3 മരിയന്‍ മാര്‍ഗങ്ങള്‍

എങ്ങനെ നിങ്ങളുടെ ദൈവവിളി തിരിച്ചറിയാന്‍ സാധിക്കും? ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു തന്ന മരിയന്‍ മാര്‍ഗങ്ങള്‍ ഇവയാണ്.

ശ്രവിക്കുക. വിവേചിക്കു. തീരുമാനം എടുക്കുക. മറിയത്തിന്റെ സ്വന്തം ജീവിതത്തില്‍ നിന്നാണ് ഈ മൂന്ന് ഘട്ടങ്ങള്‍ പാപ്പാ സ്വീകരിച്ചിരിക്കുന്നത്.

ശ്രവിക്കുക: അഥവാ കേള്‍ക്കുക മറിയം ഗബ്രിയേല്‍ മാലാഖയില്‍ നിന്ന് മംഗളവാര്‍ത്ത ശ്രവിച്ച സംഭവത്തില്‍ അധിഷ്ഠിതമാണ്. ഭയപ്പെടേണ്ട, മറിയമേ. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രവസിക്കും. അവന് യേശു എന്ന് പേരിടണം എന്നാണ് മാലാഖ പറഞ്ഞത്.

നമുക്ക് ദൈവവിളി ഉണ്ടെങ്കില്‍ ദൈവം ആദ്യം നമ്മെ വിളിക്കും എന്നാണ് മാര്‍പാപ്പാ പറയുന്നത്. നമുക്കായി അവിടുന്ന് മാര്‍ഗങ്ങള്‍ തുറക്കും, സാഹചര്യങ്ങള്‍ ഒരുക്കും.

വിവേചിക്കുക: ഇതെങ്ങനെ സംഭവിക്കും എന്ന് മറിയത്തിന്റെ ചോദ്യം സംശയത്തിന്റേതല്ല, ദൈവത്തിന്റെ അത്ഭുതം കണ്ടുപിടിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാണ് എന്ന് പാപ്പാ വിശദമാക്കി.

ദൈവത്തില്‍ നിന്നു തന്നെയാണോ വിളി എന്ന് മനസ്സിലാക്കാന്‍ വിളി ലഭിക്കുന്ന വ്യക്തി ശ്രമിക്കണം. അത് വിവേചിച്ചറിയണം. ദൈവിക പദ്ധതി മനസ്സിലാക്കി അത് സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കണം.

തീരുമാനം എടുക്കുക: മൂന്നാം ഘട്ടം തീരുമാനം എടുക്കലിന്റേതാണ്. അവിടുത്തെ വചനം പോലെ എന്നില്‍ നിറവേറട്ടെ എന്ന മറിയത്തിന്റെ പ്രത്യുത്തരം ദൈവവിളി പിന്‍ചെല്ലാന്‍ മറിയം തീരുമാനം എടുത്തതിന്റെ സൂചനയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles