കെനിയയില്‍ നവവൈദികന്‍ കൊല്ലപ്പെട്ടു
നയ്‌റോബി: കെനിയയില്‍ നവവൈദകന്‍ കുത്തേറ്റു മരിച്ചു. മേരു രൂപതയിലെ ലിംബൈന്‍ ഇടവകയിലെ ഫാ. യൂറ്റിക്കസ് മുരംഗിരി മുത്തുര്‍ ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 4 നാണ് സംഭവമുണ്ടായത്. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ മകുതാനോയില്‍ വച്ചാണ് ഒന്നിലേറെ പേര്‍ ചേര്‍ന്ന് ഫാ. യൂറ്റിക്കസിനെ കുത്തിവീഴ്ത്തിയത്. എന്താണ് കൊലയ്ക്ക് കാരണമായതെന്ന് വ്യക്തമല്ല. ഒര സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
32 കാരനായ ഫാ. യൂറ്റിക്കസ് 2018 ഡിസംബര്‍ 23 നാണ് പുരോഹിതനായി അഭിഷിക്തനായത്. പുത്രന്റെ മരണം തങ്ങളെ ഞെട്ടിച്ചു കളഞ്ഞു എന്ന് നവവൈദികന്റെ പിതാവ് ഡോമിനസിയാനോ മുത്തുരി പറഞ്ഞു. മകന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കൂടെ ഒരു ഉറ്റ സുഹൃത്തും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.