പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കായി ഒന്നാകുവാന്‍ സംഗമം

കോഴിക്കോട്: കെസിബിസി മലബാര്‍ മേഖല സംഘടിപ്പിച്ച ഒന്നാകുവാന്‍ സംഗമം ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരുടെ സംഗമമാണ് ഒന്നാകുവാന്‍.

പ്രായപൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ ജീവിത പങ്കാളി ആരാകണം എന്ന് തീരുമാനിക്കുന്നതിനുള്ള പക്വത കൗമാരക്കാര്‍ക്ക് ഉണ്ടാകണം എന്ന് ബിഷപ് പൊരുന്നേടം പറഞ്ഞു. വിവാഹകാര്യത്തില്‍ തികച്ചും പരമ്പരാഗത രീതി പിന്തുടര്‍ന്നാല്‍ പോര, സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്ന രീതിയിലും വ്യത്യാസങ്ങള്‍ വരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാര്‍ മേഖലയിലെ തലശേരി, താമരശേരി, മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, മാണ്ഡ്യ, കോട്ടയം, പുത്തൂര്‍, കണ്ണൂര്‍, ബല്‍ത്തങ്ങാടി എന്നീ പത്തു കത്തോലിക്കാ രൂപതകളില്‍ നിന്നുള്ളവരാണ് സംഗത്തില്‍ പങ്കെടുത്തത്.

വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കു വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് www.prolifemarry.com മാര്‍ പൊരുന്നേടം സ്വിച്ച് ഓണ്‍ ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles