കെസിബിസി മാധ്യമ കമ്മീഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഈ വര്‍ഷത്തെ കെസിബിസി മാധ്യമ കമ്മീഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ സംസ്‌കൃതി പുരസ്‌കാരം ലഭിച്ചു. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെവി. പീറ്റര്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ബൈബിള്‍ പണ്ഡിതന്‍ റവ. ഡോ. കുര്യന്‍ വാലുപറമ്പില്‍ എന്നിവര്‍ക്കാണ് കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങള്‍.

പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ സാഹിത്യ അവാര്‍ഡിന് അര്‍ഹനായി. മലയാള മനോരമയിലെ ജേര്‍ണലിസ്റ്റ് ബോബി എബ്രഹാമിനാണ് മാധ്യമ അവാര്‍ഡ്. ഡോ. കെ. എം ഫ്രാന്‍സിസ് വൈജ്ഞാനിക-ദാര്‍ശനിക അവാര്‍ഡ് നേടിയപ്പോള്‍ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് യുവപ്രതിഭാ പുരസ്‌കാരം കരസ്ഥമാക്കി.

ജൂണ്‍ 30 ന് എറണാകളും പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles