ക്രൈസ്തവസഭൈക്യത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ഭാരതകത്തോലിക്കാ മെത്രാൻസംഘം.

രാജ്യത്തെ വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും സമ്പർക്കവും ലക്ഷ്യമാക്കി, “അവരെല്ലാവരും ഒന്നായിരിക്കട്ടെ” എന്ന തലക്കെട്ടോടെ ഭാരത കത്തോലിക്കാ മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) തയ്യാറാക്കിയ, 322 പേജുകൾ ഉള്ള പുതിയ ഒരു പുസ്തകം കഴിഞ്ഞ ഓഗസ്റ്റ് 31-ന്, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി (Leopoldo Girelli), ഡൽഹിയിൽ പ്രകാശനം ചെയ്തു.

രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച, ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിനായുള്ള അഭ്യർത്ഥനയെ എടുത്തുപറഞ്ഞ അപ്പസ്തോലിക നൂൺഷ്യോ, വിശ്വാസികളെ പ്രാർത്ഥനയ്ക്കും പരസ്പര സംഭാഷണത്തിനും ആഹ്വാനം ചെയ്തു. സഭൈക്യവുമായി യോജിച്ചുപോകുന്ന ഒരു പരിശീലനരീതി ഭാരതത്തിലെ എല്ലാ ക്രൈസ്തവസഭകളിലും ഉണ്ടാകണമെന്നും, അങ്ങനെ എല്ലാ ജനതകളുടെയും ഇടയിൽ ഐക്യത്തിന്റെ സാക്ഷ്യം നൽകാൻ ക്രൈസ്തവർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ പങ്കെടുത്ത ഡൽഹി ആർച്ച്ബിഷപ് അനിൽ തോമസ് ജോസഫ് കൂട്ടോ, പുതിയ ഈ പുസ്തകം ഒഴിച്ചുകൂടാനാവാത്തതും വളരെ ഉപയോഗപ്രദമാണെന്നും അഭിപ്രായപ്പെടുകയും, ഇന്ത്യയിൽ എക്യൂമെനിസം നല്ല രീതിയിൽ പോകണമെങ്കിൽ, സർവകലാശാലകളിലും സെമിനാരികളിലും, മതപരമായ വിദ്യാഭ്യാസം നൽകുന്ന ഭവനങ്ങളിലും നൽകുന്ന ദൈവശാസ്ത്രവിദ്യാഭ്യാസത്തിനും വിദ്യാർത്ഥികളുടെ പരിശീലനത്തിനും സഭൈക്യത്തിനായുള്ള ഒരു പ്രേരണാസ്വഭാവം ഉണ്ടാകണമെന്ന് പറയുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles