ബിഷപ് മാർ ജോയ് ആലപ്പാട്ട് ഷിക്കാഗോ സിറോ മലബാർ രൂപതാ അധ്യക്ഷൻ

ഷിക്കാഗോ ∙ ബിഷപ് മാർ ജോയ് ആലപ്പാട്ടിനെ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ അധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2014 മുതൽ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്യുകയായിരുന്നു മാർ ആലപ്പാട്ട്. സ്ഥാനാരോഹണത്തിന്‍റെ തിയതി പിന്നീട്.

1956 സെപ്റ്റംബര്‍ 27-ന്‌ ഇരിങ്ങാലക്കുട രൂപതയിലെ പറപ്പുക്കര ഇടവകയിലാണ്‌ ബിഷപ്‌ ജോയി
ആലപ്പാട്ടിന്റെ ജനനം. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ്‌ തോമസ്‌
അപ്പസ്തോലിക്‌ സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം 1981 ഡിസംബര്‍ 31ന്‌
വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നൈ മിഷനിലും അജപാലന
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ആലുവ സെന്റ്‌ ജോസഫ്സ്‌ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റയുട്ടില്‍നിന്നു
ദൈവശാസ്ധ്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി. 1993 ലാണ്‌ അദ്ദേഹം അജപാലന
ശുശ്രൂഷയ്ക്കായി അമേരിക്കയില്‍ എത്തിയത്‌. വിവിധ മിഷന്‍കേന്ദ്രങ്ങളുടെ ഡയറക്ടറായും
മാര്‍തോമാശ്ലീഹാ സീറോമലബാര്‍ കത്തീര്യല്‍ ദൈവാലയത്തില്‍ വികാരിയായും സേവന
മനുഷ്ഠിച്ചു. അതിനിടയില്‍ വാഷിങ്ടണിലെ ജോര്‍ജ്ടാണ്‍ യുണിവേഴ്സിറ്റിയില്‍നിന്നു
ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. 2014 ജൂലൈ
24ന്‌ രൂപതയുടെ സഹായമ്മെതാനായി നിയമിതനായ അദ്ദേഹം അതേവര്‍ഷം സെപ്റ്റംബര്‍ 27
ന്‌ മ്മെതാനായി അഭിഷേകം ചെയ്യപ്പെട്ടു. രൂപതയുടെ സഹായമ്മെതാനെന്ന നിലയില്‍
രൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനോടു ചേര്‍ന്ന്‌
എട്ടുവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണണ്‍ മാര്‍ ജോയി ആലപ്പാട്ട്‌
ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌.

രൂപതയുടെ പ്രഥമ മ്മെതാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ രാജി സ്വീകരിച്ചുകൊണ്ടാണ്‌
ഫ്രാന്‍സിസ്‌ മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്‌. 75 വയസ്‌ പൂര്‍ത്തിയായപ്പോള്‍
മാര്‍ അങ്ങാടിയത്ത്‌ കാനന്‍ നിയമം അനുശാസിക്കുന്നവിധം പരിശുദ്ധ പിതാവിന്‌ രാജി
സമര്‍പ്പിച്ചിരുന്നു. 2001 മാര്‍ച്ച്‌ 13 നാണ്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപത രൂപീകൃതമായത്‌. 2001
ജൂലൈ ഒന്നാം തിയതി മ്രെതാന്‍പട്ടം സ്വീകരിച്ച മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ അജപാലന
നേതൃത്വത്തില്‍ ഇടവകകളും മിഷന്‍സെന്ററുകളും രുപീകരിക്കപ്പെട്ടു. രൂപതയുടെ കത്തീര്യല്‍
ദൈവാലയം, രൂപതാകാര്യലയത്തിനാവശ്യമായ സൌകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചു. തന്റെ
ഇടയശുധ്രുഷയുടെ ഫലമായി അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസിസമൂുഹത്തിന്റെ
കൂട്ടായ്മയും രൂപതയ്ക്ക്‌ അടിസ്ഥാന സൌകര്യങ്ങളും ഉറപ്പുവരുത്തിയാണ്‌ മാര്‍ ജേക്കബ്‌
അങ്ങാടിയത്ത്‌ തന്റെ പിന്‍ഗാമിക്കു രൂപതാഭരണം കൈമാറുന്നത്‌.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles