എട്ടുനാള്‍ എന്റെ അമ്മയോടൊപ്പം

‘മറിയം’ മറഞ്ഞ് നിന്നവളല്ല.
മാനവ കുലത്തെ മാറോട് ചേർത്തവളാണ്.
കൃപയുടെ നടവഴിയിലൂടെ മാനവ കുലത്തെ കരം പിടിച്ചു നടത്താൻ ദൈവം മനുഷ്യർക്കു നൽകിയ ‘അമ്മ’ എന്ന സമ്മാനമാണ് നിത്യകന്യകയായ മറിയം
അവൾ ഒരേ സമയം സ്വർഗത്തിന്റെ അഭിഷേകവും മനുഷ്യരുടെ അഭിഭാഷകയുമാണ്.
അവളെ കൂടെക്കൂട്ടിയവരെല്ലാം രക്ഷകന്റെ നെഞ്ചിന്റെ താളവും രക്ഷയുടെ പറുദീസയും സ്വന്തമാക്കിയിട്ടുണ്ട്.
മാതാവേ….എന്റെ അമ്മേ…
കൃപയുടെ നിറകുടമേ…
നിന്റെ കൃപയുടെ യോഗ്യതയാൽ എന്നിൽ ദൈവ കൃപ നിറയ്ക്കണമേ…🙏🏻
കാലിതൊഴുത്തു മുതൽ കാൽവരിവരെ…
മംഗളവാർത്ത മുതൽ മരണ നാഴിക വരെ…
സ്വർഗത്തിന്റെ രക്ഷാകര പദ്ധതിയിൽ പുത്രനോടൊപ്പം തോളോട്തോൾചേർന്ന് സഹകരിക്കാൻ തക്ക യോഗ്യതയ്ക്കു വേണ്ടി,
പാപക്കറയേൽക്കാതെ പരിശുദ്ധ മറിയത്തിനു കൃപകളാൽ സംരക്ഷണമൊരുക്കിയ കർത്താവേ…
എന്നെക്കുറിച്ചുള്ള അങ്ങേ പദ്ധതിക്കു യോഗ്യമാം വിധം സഹകരിക്കുവാൻ പാപക്കറയേൽക്കാതെ എനിക്ക് നീ സംരക്ഷണവലയമൊരുക്കണമേ..
ആമ്മേൻ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.