കുമ്പസാരിച്ചു കഴിഞ്ഞാല്‍ ദൈവം നമ്മുടെ പാപങ്ങള്‍ മറക്കുമോ?

കുമ്പസാരക്കൂട്ടില്‍ ക്ഷമിക്കപ്പെടുന്ന പാപങ്ങള്‍ ദൈവം മറന്നു കളയുമെന്ന് ഫ്രാന്‍സിസ് പാപ്പാ. നമ്മള്‍ എങ്ങനെയാണ് പിശാചിനെ തോല്‍പിക്കുന്നത്? പാപ്പാ ചോദിച്ചു. ‘ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചു കൊണ്ടാണ് നാം പിശാചിനെ തോല്‍പിക്കുന്നത്. ഓരോ തവണ നാം കുമ്പസാരക്കൂട്ടിലേക്ക് പോകുമ്പോഴും ഇത് സംഭവിക്കുന്നു. അവിടെ വച്ച് നാം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്ന പിതാവിന്റെ സ്‌നേഹം സ്വീകരിക്കുന്നു. പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ആ പാപം അവിടെയില്ല. അത് ദൈവം മറന്നു കഴിഞ്ഞു’ പാപ്പാ വിശദീകരിച്ചു.

ക്ഷമിക്കുമ്പോള്‍ ദൈവത്തിന് ഓര്‍മ നഷ്ടപ്പെടുന്നു. അവിടുന്ന് നമ്മുടെ പാപം മറന്നുകളയുന്നു. അവിടുന്നു നമ്മോട് വളരെ നല്ലവനാണ്, പാപ്പാ പറഞ്ഞു.കുമ്പസാരക്കൂട്ടില്‍ വച്ച് ദൈവം നാം ഏറ്റു പറഞ്ഞ പാപങ്ങള്‍ മായ്ച്ചു കളയുന്നു. നമ്മെ ആന്തരികമായി നവീകരിക്കുന്നു, നാം ആനന്ദത്തില്‍ വീണ്ടും ജനിക്കുന്നു. പാപ്പാ വിശദീകരിച്ചു.

ഒരു പാപവും അന്തിമമല്ല എന്ന് പാപ്പാ പറഞ്ഞു. പാപികള്‍ എന്തു കൊണ്ടാണ് യേശുവിനോടു കൂടെ ഭക്ഷിക്കുന്നതെന്ന് ചോദിച്ച് ഫരിസേയര്‍ പരാതി പറയുന്ന സുവിശേഷഭാഗം വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. യേശു പാപികളെ സ്വാഗതം ചെയ്യുകയും അവരോടൊപ്പം ഭക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് വി. കുര്‍ബാനയില്‍ സംഭവിക്കുന്നത്, പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles