വഴിമാറി നടക്കാം. വസന്തത്തിലും വേനലിലും…

“തളിർത്തപ്പോഴീ വഴി നിറഞ്ഞു നിന്നപോൽ…
തളരുമ്പോഴും ഈ വഴി നിറഞ്ഞു നിന്നെങ്കിൽ… ”
വഴി മാറി നടക്കുക ഒരു സുഖമാണ്. ചിലപ്പോഴൊക്കെ വേദനയും. ആൾകൂട്ടത്തിൽ ഒഴുകിനടക്കുന്നതാണ് എളുപ്പം. സമൂഹം പ്രേരിപ്പിക്കുന്നത് വഴി മാറി നടക്കാതിരിക്കാനാണ്.
വഴി മാറി നടന്നവരുടെ കഥ അധികവും വിജയത്തിന്റെ കഥകളാണ്.
രാജവീഥിയിൽ നിന്നു മാറി സാധാരണക്കാരന്റെ വഴി നടന്ന രാജകുമാരൻ ശ്രീബുദ്ധനായി, ചരിത്ര പുരുഷനായി.
എല്ലാവരും സുരക്ഷിതത്തിന്റെ പാതകൾ തിരഞ്ഞെടുത്തപ്പോൾ യേശു കുരിശിന്റെ വഴിയേ നടന്നു. ലോകചരിത്രം തന്നെ രണ്ടായി വിഭജിച്ച ആ ജീവിതം കൊണ്ട് അവിടുന്ന് മനുഷ്യന് പ്രത്യാശയുടെ പാത തുറന്നു.
സ്നാപക യോഹന്നാൻ, യേശുവിന്റെ അപ്പസ്തോലർ, കാലാകാലങ്ങളിലെ വിശുദ്ധർ, എന്തിനേറെ… ഉമ്മൻ ചാണ്ടി പോലും വഴി മാറി നടന്ന് വേറിട്ട ജീവിതത്തിലൂടെ വിജയ കിരീടമണിഞ്ഞവരാണ്.
വഴിമാറി നടക്കാൻ ഇത്തിരി ധൈര്യം വേണം. അപ്പോൾ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും മാറും. പുതിയ ഉൾക്കാഴ്ച്ചകൾ കിട്ടും. ജീവിത യാത്രയ്ക്ക് പുതിയ താളവും പുതിയ ഭാവവും ലഭിക്കും.
വഴി മാറി നടക്കാം ജീവിതത്തിന്റെ വസന്തത്തിലും വേനലിലും….
നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും.
(സുഭാഷിതങ്ങള്‍ 4 : 26 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.