എട്ടുനാള്‍ എന്റെ അമ്മയോടൊപ്പം

അവൾ സാഹോദര്യത്തിന് വില നൽകിയതുകൊണ്ടാണ് യൂദയായുടെ
മലയിടുക്കിലൂടെ മരം കോച്ചുന്ന തണുപ്പത്ത്
തിടുക്കത്തിൽ യാത്ര പുറപ്പെട്ടത്.
എലിസബത്തിനെ സന്ദർശിക്കാൻ മാത്രമല്ല;
എന്നെയും നിന്നെയും സന്ദർശിക്കാനും
ആശ്വസിപ്പിക്കാനും അവൾ തിടുക്കം
കാട്ടുന്നുണ്ട് എന്ന് തിരിച്ചറിയുക……..
ക്രിസ്തുവിനെ പകർന്നു നൽകാനുള്ള ഒരു അടിയന്തിര ഭാവം എന്നിലുണ്ടായാൽ പിന്നെ എല്ലാറ്റിനും മറിയത്തെ പോലെ തിടുക്കത്തിന്റെ താളമായിരിക്കും.
മാതാവേ….എന്റെ അമ്മേ…
കൃപയുടെ നിറകുടമേ…
നിന്റെ കൃപയുടെ യോഗ്യതയാൽ എന്നിൽ ദൈവ കൃപ നിറയ്ക്കണമേ…🙏🏻
കാലിതൊഴുത്തു മുതൽ കാൽവരിവരെ…
മംഗളവാർത്ത മുതൽ മരണ നാഴിക വരെ…
സ്വർഗത്തിന്റെ രക്ഷാകര പദ്ധതിയിൽ പുത്രനോടൊപ്പം തോളോട്തോൾചേർന്ന് സഹകരിക്കാൻ തക്ക യോഗ്യതയ്ക്കു വേണ്ടി, പാപക്കറയേൽക്കാതെ പരിശുദ്ധ മറിയത്തിനു കൃപകളാൽ സംരക്ഷണമൊരുക്കിയ കർത്താവേ…
എന്നെക്കുറിച്ചുള്ള അങ്ങേ പദ്ധതിക്കു യോഗ്യമാം വിധം സഹകരിക്കുവാൻ പാപക്കറയേൽക്കാതെ എനിക്ക് നീ സംരക്ഷണവലയമൊരുക്കണമേ..
ആമ്മേൻ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.