കരുതലോടെ നടക്കാം…

വീട്ടുവളപ്പിൽ കുഞ്ഞുങ്ങളുമായി നടന്ന തള്ളക്കൊഴി നനവുള്ള കറുത്ത മണ്ണിൽ കാലുകൾ കൊണ്ട് മാന്തിക്കൊണ്ട് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി. ഉടനെ അശ്രദ്ധമായി ചിതറി നടന്നിരുന്ന കുഞ്ഞുങ്ങൾ തള്ളക്കോഴിയുടെ കാൽക്കൽ ഓടിയെത്തി. ഇളകിയ മണ്ണിനു മേൽ കാണപ്പെട്ട പുഴുക്കളെയും കീടങ്ങളെയും കൊത്തി തിന്നാൻ തുടങ്ങി. അല്പ സമയത്തിനു ശേഷം തള്ളക്കോഴി തന്റെ വിരിച്ചു പിടിച്ച ചിറക്കുകൾ വിറപ്പിച്ചു കൊണ്ട് മുകളിലെയ്ക്കു നോക്കി ഒരു വ്യത്യസ്തമായ ശബ്ദം ഉണ്ടാക്കി. ഉടൻ തന്നെ കുഞ്ഞുങ്ങൾ ഓടിയടുത്തു വന്ന് തള്ളക്കൊഴിയുടെ ചിറകുകൾക്കടിയിൽ പതുങ്ങി നിന്നു. മുകളിൽ വട്ടമിട്ടു പറന്നിരുന്ന പരുന്ത് അകന്നു പോയെന്ന് ഉറപ്പായതോടെ എല്ലാം സാധാരണ ഗതിയിലായി.

ഈ കാഴ്ച്ച എന്റെ വിശ്വാസ ജീവിതത്തിൽ ചില തിരിച്ചറിവുകൾ നൽകി.

സ്നേഹവും കരുണയും പ്രവൃത്തിപഥത്തിലാകുമ്പോഴാണല്ലോ കരുതലാകുന്നത്.
അതിന് കൂടെ നടക്കേണ്ടതുണ്ട്.
മനുഷ്യരിൽ മാത്രമല്ല, ജന്തുജാലങ്ങളിൽപ്പോലും കരുതലും കൂടെ നടപ്പും ദൃശ്യമാണ്.

നാമെല്ലാം നടക്കുന്നുണ്ട്. എന്നാൽ പലരും ഒറ്റയ്ക്കാണ്. തോന്നുന്ന വഴിക്കാണ്.
‘വിശാലമായ വഴി ‘ യുടെയും ‘വിസ്തൃതമായ വാതിലി’ ന്റെയും ആകർഷണീയതയിൽ കണ്ണുകൾ കുടുങ്ങുമ്പോൾ കൂട്ടുകൂടാനും കൂടെ നടക്കാനും കൂട്ടാക്കാറില്ല പലരും.

ഒറ്റയ്ക്കിരുന്ന് കാണാമറയത്തുള്ള ലോക കാഴ്ച്ചകളിൽ മയങ്ങാനാണിഷ്ടമെല്ലാവർക്കും.

ആരെങ്കിലും കൂടെ നടക്കാനുണ്ടെങ്കിൽ കാഴ്ചകളും കാഴ്ചപ്പാടുകളും മാത്രമല്ല, ലക്ഷ്യങ്ങൾ പോലും കൂടുതൽ ശ്രേഷ്ഠമായെന്നിരിക്കും.

ജനം അവിശ്വസ്തരായെങ്കിലും, അരക്കച്ച അരയോട് ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽ ഭവനവും യൂദാഭവനവും അവിടുത്തോട് ചേർന്നിരിക്കണമെന്നാണ് (ജെറമിയ 13:11) ദൈവം എന്നും ആഗ്രഹിക്കുന്നത്.

ദൈവത്തിന്റെ ശക്തിയും കരുതലും സ്നേഹവും രുചിച്ചറിഞ്ഞിരുന്നെങ്കിലും ‘കംഫർട്ട് സോണി’ ലെത്തി സുഖാലസ്യത്തിൽ വീണു പോയ ഇസ്രായേൽ ജനത വിഗ്രഹാരാധനയിൽ സംതൃപ്തി കണ്ടെത്തി.

അത്തരക്കാർക്ക് തങ്ങൾ നഷ്ടമാക്കുന്നതിന്റെ മൂല്യം എന്തെന്ന് തിരിച്ചറിവില്ല. ആത്മിയ മനുഷ്യൻ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു ( 1 കൊറിന്തോസ് 2:15)

കൂടെ നടക്കാനും കൂട്ടായിരിക്കാനും ഒരാളുണ്ടെന്നത് നൽകുന്ന ബലവും ആത്മവിശ്വാസവും വർണ്ണനാതീതമാണ്.

കൂടെ നടക്കാൻ പ്രേരണ നൽകുന്ന ശക്തി സ്നേഹം തന്നെയാണ്.
മറ്റുള്ളവരുടെ കൂടെ നടക്കാനും അവരെ കരുതാനുമുള്ള വിളി ഓരോ ക്രിസ്തു ശിഷ്യനുമുണ്ട്. ഓരോ വിശ്വാസിക്കുമുണ്ട്.

ആയിരിക്കുന്ന ജീവിതാന്തസ്സിൽ ദൈവം ചേർത്തു നിർത്തിയിരിക്കുന്ന പ്രിയപ്പെട്ടവരെ കരുതാനും കൂടെ നടക്കാനും ആത്മാവിന്റെ നിറവിനായി ഹൃദയങ്ങളെ ഉണർത്താം. കർത്താവിനോടൊത്ത് കൂട്ടായി…കൂടെ.. നടക്കാം

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles