ആരാണ് പുരോഹിതൻ?

“ലോക സുഖങ്ങൾ ആഗ്രഹിക്കാതെ ലോകത്തിൽ ജീവിക്കുന്നവൻ.
ഒരു കുടുംബത്തിൻ്റെയും സ്വന്തമാകാതെ ഓരോ കുടുബത്തിലും അംഗമാകുന്നവൻ.
എല്ലാ ദുഃഖങ്ങളിലും പങ്കു ചേരുന്നവൻ.
എല്ലാ ഹൃദയ രഹസ്യങ്ങളിലേയ്ക്കും
കടന്ന് ചെല്ലുന്നവൻ.
എല്ലാ വൃണങ്ങളും വചനത്താൽ സുഖപ്പെടുത്തുന്നവൻ.
മനുഷ്യരിൽ നിന്ന് പുറപ്പെട്ട് അവരുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിലെത്തിക്കുന്നവൻ.
ദൈവത്തിൽ നിന്ന് മടങ്ങി മനുഷ്യർക്ക് പാപമോചനവും സമാധാനവും പ്രത്യാശയും കൊണ്ടുവരുന്നവൻ.
പര സ്നേഹത്താൽ ജാലിക്കുന്നതും
ബ്രഹ്മചര്യത്തിൽ സദൃഢവുമായ ഹൃദയമുള്ളവൻ.
എല്ലായ്പ്പോഴും ക്ഷമിക്കുകയും പഠിപ്പിക്കുകയും ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവൻ.”
“പൗരോഹിത്യം എന്ന ശ്രേഷ്ട കൃപ, കർത്താവിൻ്റെ കൂടാരത്തിൽ ശുശ്രൂഷ ചെയ്യാനും, സമൂഹത്തിന് മുൻപിൽ നിന്ന് സേവനം അനുഷ്ടിക്കാനും, ഇസ്രായേലിൻ്റെ ദൈവം നിങ്ങളെ സമൂഹത്തിൽ നിന്ന് വേർതിരിച്ചിരിക്കുന്നത് നിസ്സാര കാര്യമാണോ?”
(സംഖ്യ 16:9)
“നിങ്ങളെ സ്പർശിക്കുന്നവൻ എൻ്റെ കണ്ണിലെ കൃഷ്ണമണിയെയാണ്
സ്പർശിക്കുന്നത്.
അത് ഞാൻ അറിയാതിരിക്കുമോ…?
(സഖറിയ 2:8)
“ദൈവത്തിൻ്റെ ദൂതു വഹിക്കുന്നവനാണ്
ഒരു പുരോഹിതൻ.
അവൻ അത്യുന്നതനായ ദൈവത്തിൻ്റെ
ദൂതനാണ്. “
(മലാക്കി 2:7)
ഓ!!! ദൈവമേ…
എത്ര ഉത്കൃഷ്ടമായ ജീവിതം. കർത്താവിന്റെ വിശുദ്ധ ബലി വേദിയിൽ അവിടുത്തെ തിരുരക്ത ശരീരങ്ങൾ കരങ്ങളിലെടുക്കാൻ ഭാഗ്യം ലഭിച്ച
യേശുക്രിസ്തുവിൻ്റെ പുരോഹിതാ …
ഈ ജീവിതം വിശുദ്ധിയാൽ ധന്യമാകട്ടെ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.