യേശു കുട്ടിക്കാലം ചെലവഴിച്ച വീട് കണ്ടെത്തി!

യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചു എന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി. ബ്രട്ടീഷ് ഗവേഷകരാണ് ഇസ്രായേലില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഈ കണ്ടെത്തല്‍ നടത്തിയ. ഇസ്രായേലിലെ നസ്രത്ത് എന്നറിയപ്പെടുന്ന ഒരു സന്ന്യാസി മഠത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ് പുരാതനമായ ഈ ഭവനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിയോളജി പ്രഫസറും ഗവേഷണ സംഘം തലവനുമായ കെന്‍ ഡാര്‍ക്ക് പതിനാല് കൊല്ലം നടത്തിയ ഗവേഷണത്തിന്റെ അവസാനമാണ് സവിശേഷമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

സിസ്റ്റേഴ്‌സ് ഓഫ് നസ്രത്തിന്റെ മഠത്തിനടിയലാണ് ഈ ഭവനം കണ്ടെത്തിയത്. യേശുവിന്റെ വളര്‍ത്തച്ഛന്‍ ജോസഫിന്റെ വീടാണ് ഇതെന്നും ഇത് ഒന്നാം നൂറ്റാണ്ടിലെ ഭവനമാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പുരാതനമാണ് ഒരു വീട്ടിന് മുകളിലാണ് സന്ന്യാസിമഠം സ്ഥാപിച്ചത്. സമീപവാസികളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഗവേഷകരെ ഈ കണ്ടത്തലിലേക്ക് നയിച്ചത്.

ചുണ്ണാമ്പുകല്ല് കൊണ്ട് നിര്‍മിച്ച ചുവര്‍ ഭാഗങ്ങളും ഗോവണി പോലെ മുകളിലേക്കു നീങ്ങുന്ന ഒരു ഗുഹാരീതയിലുള്ള ഭാഗവും ഇപ്പോഴും ഈ വീടിന്റെ ഭാഗമായി അവശേഷിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1930 കള്‍ വരെ യേശു കുട്ടിക്കാലം ചെലവഴിച്ച വീട് നിന്നിരുന്ന സ്ഥലമാണെന്ന വി്ശ്വാസം തദേശീയരില്‍ ഉണ്ടായിരുന്നു എന്നാണ് ഡാര്‍ക്ക് പറയുന്നത്. 2006 ലാണ് ഡോ. ഡാര്‍ക്ക് ഗവേഷണം തുടങ്ങിയത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles