ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു രൂപതയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ പുറത്തിറക്കി ,2016 ൽ രൂപത പ്രഖ്യാപിച്ച അന്ന് മുതൽ , രൂപതയുടെ സ്ഥാപനത്തിന്റെയും , മെത്രാഭിഷേക ശുശ്രൂഷകൾ , രൂപതയുടെ വിവിധ പ്രവർത്തനങ്ങൾ ,ഭക്ത സംഘടനകളുടെ പ്രവർത്തനങ്ങൾ , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ വിവിധ ശുശ്രൂഷകൾ ,ബൈബിൾ കൺവെൻഷൻ , ബൈബിൾ കലോത്സവം , തീർഥാടനങ്ങൾ , അജപാലന സന്ദർശനങ്ങൾ എന്നിങ്ങനെ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടന്ന എല്ലാ പ്രവർത്തനങ്ങളും കോർത്തിണക്കി ഉള്ള വീഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയത് മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ ആണ് . പതിമൂന്നു കാരനായ സിറിയക് ഷൈമോൻ തോട്ടുങ്കൽ ആണ് ഇരുപത് മിനിറ്റ് ദൈർ ഘ്യ മുള്ള വീഡിയോയുടെ എഡിറ്റിങ് ഉൾപ്പടെയുള്ള ജോലികൾ നിർവഹിച്ചിരിക്കുന്നത് , ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിന് പ്രെസ്റ്റണിൽ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം വാര്ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വൈദികരുടെയും , അൽമായ പ്രതിനിധികളുടെയും സമ്മേളനത്തിൽ വീഡിയോ പ്രദർശിപ്പിച്ചിരുന്നു .