‘ജീവിക്കുന്ന ഈശോയാണ് പരിശുദ്ധ കുര്‍ബാന’ ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് യേശു പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസമായ ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന മധ്യേ പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്.

‘എല്ലാ വര്‍ഷവും പരിശുദ്ധ കുര്‍ബാന എന്ന മഹത്വപൂര്‍ണമായ സമ്മാനത്തിന്റെ സന്തോഷവും അത്ഭുതവും നുകരാന്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ നമ്മെ ക്ഷണിക്കുന്നു’ പാപ്പാ പറഞ്ഞു.

യേശുവിന്റെ അസ്തിത്വത്തിന്റെ ആകെത്തുകയാണ് പരിശുദ്ധ കുര്‍ബാന. പിതാവിനോടും അവിടുത്തെ സഹോദരന്മാരായ നമ്മോടുമുള്ള യേശുവിന്റെ സ്‌നേഹമാണ് ഇതില്‍ പ്രകടമാകുന്നത്. ലോകത്തിന്റെ രക്ഷയ്ക്കായി നല്‍കപ്പെട്ട മഹത്തരമായ കൂദാശയാണ് പരിശുദ്ധ കുര്‍ബാന, പാപ്പാ വിശദീകരിച്ചു.

പരിശുദ്ധ കുര്‍ബാനയിലുള്ള യേശുക്രിസ്തുവിന്റെ യാഥാര്‍ത്ഥ സാന്നിധ്യത്തില്‍ വിശ്വസിച്ചു കൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ സവിശേഷമായ തിരുനാള്‍ നമ്മെ ക്ഷണിക്കുന്നു. അലസമായല്ല, നിറഞ്ഞ നന്ദിയോടെ വേണം നാം കുര്‍ബാനയി്ല്‍ പങ്കുകൊള്ളുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യേണ്ടതെന്ന് പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.

പരിശുദ്ധ കുര്‍ബാനയിലുള്ളത് നമ്മെ രക്ഷിച്ച അതേ യേശുവാണ്. നമുക്ക് ജീവിക്കാന്‍ ശക്തി നല്‍കിയ അതേ യേശു, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles