ബെനഡിക്ട് പാപ്പാ തനിക്ക് ശക്തിയേകുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

റോം: വിരമിച്ച മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ തനിക്ക് പ്രചോദനവും ഊര്‍ജവും നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. സഭയുടെ സജീവമായ പാരമ്പര്യത്തെ കുറിച്ച് ബെനഡിട് പാപ്പാ തന്നെ നിരന്തരം ഓര്‍മിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ ശക്തനാകുന്നു. അപ്പോഴെല്ലാം ഞാന്‍ സഭയുടെ കഥ കേള്‍ക്കുകയാണ്. ഓരോ തവണ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കും. അദ്ദേഹം കുറച്ചേ സംസാരിക്കാറുള്ളൂ. പതുക്കെയാണ് സംസാരം. എന്നാല്‍ എപ്പോഴും അദ്ദേഹത്തിന്റെ വാക്കകള്‍ക്ക് ആഴമുണ്ട്. അദ്ദേഹത്തിന്റെ മുട്ടുകാലുകള്‍ക്ക് മാത്രമേ കുഴപ്പമുള്ളൂ. തലച്ചോറ് ഇപ്പോഴും ഊര്‍ജസ്വലമാണ്’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

കത്തോലിക്ക സഭയുടെ പാരമ്പര്യം ഇപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ബെനഡിക്ട് പാപ്പാ തന്നെ ഓര്‍മിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ‘പാരമ്പര്യം വളര്‍ന്ന് പുഷ്ടി പ്രാപിച്ച് ഫലം തരുന്ന ഒരു വൃക്ഷം പോലെയാണ്.’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘പാരമ്പര്യം ഭാവിയെ കുറിച്ചുള്ള ഒരുറപ്പാണ്. ചാരം സൂക്ഷിക്കുന്നതല്ല പാരമ്പര്യം. അത് പുരാവസ്തു കേന്ദ്രവുമല്ല’ ഗുസ്താവ് മാഹ്ലറുടെ വാക്കുകള്‍ കടമെടുത്ത് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles