വിശ്വാസം ആഢംബരമല്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ക്രൈസ്ത വിശ്വാസം ആഭരണം പോലെ അണിയാനുള്ളതല്ല ജീവിതത്തിന്റെ കാതല്‍ തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പാപ്പാ.

വയറ് നിറഞ്ഞു കഴിയുമ്പോള്‍ മാത്രം അനുഷ്ഠിക്കാനുള്ള പ്രവൃത്തിയല്ല പ്രാര്‍ത്ഥന. വിശക്കുമ്പോഴും നിലവിളിക്കുമ്പോഴും സഹിക്കുമ്പോഴും ജീവിതത്തിന്റെ സമസ്യകള്‍ക്കു മുന്നില്‍ എന്തു കൊണ്ട്? എന്ന് ചോദിച്ചു പോകുമ്പോള്‍ ഉയരേണ്ടതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന, മാര്‍പാപ്പാ വ്യക്തമാക്കി.

ജനിച്ചയുടനെ ആദ്യത്തെ ശ്വാസവുമായി ബന്ധപ്പെട്ടതാണ് നമ്മുടെ ആദ്യത്തെ പ്രാര്‍ത്ഥന. നവജാതശിശുവിന്റെ ആദ്യ കരച്ചിലില്‍ നമ്മുടെ ജീവിതനിയോഗം മുഴുവന്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. നമ്മുടെ തുടരുന്ന വിശപ്പ്, സന്തോഷത്തിനായുള്ള നമ്മുടെ അന്വേഷണം, എല്ലാം.

ദൈവപിതാവില്‍ പരിപൂര്‍ണമായി വിശ്വസിക്കാനുള്ള കൃപ യേശു നമുക്ക് നല്‍കുന്നു. ദൈവം നമ്മുടെ കൂടെയുണ്ട് എന്ന ബോധ്യവും വിശ്വാസവും, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles