പരിശുദ്ധ അമ്മ ഉള്ളിടത്ത് പിശാച് പ്രവേശിക്കുകയില്ല! ഫ്രാന്‍സിസ് പാപ്പാ

പരിശുദ്ധ കന്യകാമറിയം ഉള്ള സ്ഥലത്ത് പിശാച് പ്രവേശിക്കുകയില്ല എന്നും യാതൊരു ശല്യമോ ഭയമോ വിജയിക്കുകയില്ല എന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. നമ്മില്‍ ആര്‍ക്കാണ് പരിശുദ്ധ അമ്മയെ ആവശ്യമില്ലാത്തത്? എത്ര തവണയാണ് നമ്മുടെ ഹൃദയം കോളിളകിയ കടല്‍ പോലെ പ്രക്ഷുബ്ധമായത്! ആകുലതകളാല്‍ അസ്വസ്ഥമായത്! പ്രളയകാലത്ത് ഉറപ്പുള്ള പേടകമാണ് മറിയം, പാപ്പാ വിശദമാക്കി. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ വച്ചു നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇത് പറഞ്ഞത്.

വിശ്വാസം കഠിനമായ വെല്ലുവിളികളെ നേരിടുന്ന ഈ കാലത്ത് അമ്മയില്ലാതെ ജീവിക്കാന്‍ തുനിഞ്ഞാല്‍ സംരക്ഷണമില്ലാതെ ജീവിക്കുന്നതു പോലെയാണെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. പ്രയാസഘട്ടങ്ങളില്‍ നാം മാതാവിന്റെ മേലങ്കിക്കുള്ളില്‍ അഭയം തേടണം എന്നും മാര്‍പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സലൂസ് പോപ്പുലി റോമാനി എന്ന മരിയന്‍ ചിത്രം റോമിലെത്തിയതിന്റെ ഓര്‍മയ്ക്കായി ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു, ഫ്രാന്‍സിസ് പാപ്പാ. മേരി മേജര്‍ ബസിലിക്കയില്‍ സൂക്ഷിച്ചിട്ടുള്ള പുരാതനമായ തിരൂസ്വരൂപമാണ് സലൂസ് പോപ്പുലി റോമാനി (റോമാക്കാരുടെ സംരക്ഷക) എന്ന വിശുദ്ധ ചിത്രം. വി. ലൂക്ക സുവിശേഷകന്‍ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചിത്രം ആറാം നൂറ്റാണ്ടിലാണ് റോമില്‍ എത്തിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles