കൊടുക്കുമ്പോഴാണ് ജീവന്‍ ലഭിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പാ സ്‌നാപക യോഹന്നാന്റെ രക്തസാക്ഷിത്വം അനുസ്മരിച്ചു കൊണ്ടു പ്രഭാഷണം നടത്തുകയായിരുന്നു. മറ്റുള്ളവര്‍ക്കായി സ്‌നേഹപൂര്‍വം നല്‍കുമ്പോഴാണ് ജീവന് മൂല്യം ഉണ്ടാകുന്നതെന്ന് യേശു സ്‌നാപകന്റെ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു പറഞ്ഞ കാര്യം പാപ്പാ അനുസ്മരിച്ചു.

താന്‍ കുറയുകയും യേശു വളരുകയും വേണം എന്ന് യോഹന്നാന്‍ അറിഞ്ഞിരുന്നു. അതിനായി അദ്ദേഹം സ്വയം ഇല്ലാതായി. താന്‍ മിശിഹ അല്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ജനങ്ങള്‍ക്ക് യേശുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റവും വലിയവന്‍ എന്നാണ് യേശു യോഹന്നാനെ കുറിച്ച് പറഞ്ഞത്. അദ്ദേഹം ഒരു കൊട്ടാര നര്‍ത്തകിയുടെ വെറുപ്പിനാല്‍ തടവിലാകുകയും ജീവന്‍ ഹോമിക്കുകയും ചെയ്തു.

കൊടുക്കുമ്പോഴാണ് നമുക്ക് ജീവന്‍ ലഭിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം യോഹന്നാന്റെ ജീവിതം അടിവരയിടുന്നു. ഓരോ ദിവസവും നാം നമ്മുടെ ജീവിതം നമ്മുടെ കുടുംബങ്ങളില്‍, സമൂഹത്തില്‍ മറ്റുള്ളവര്‍ക്കായി ചെലവഴിക്കണം, പാപ്പാ ഓര്‍മിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles