സാത്താന്‍ ശരിക്കുമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇത് ശാസ്ത്രയുഗമല്ലേ? ഇനിയും നാം സാത്താന്‍ ഉണ്ടെന്ന് വിശ്വസിക്കണമോ, അതൊക്കെ പഴഞ്ചന്‍ വിശ്വാസങ്ങളല്ലേ? എന്നൊക്കെ പറയുന്നവര്‍ക്കുള്ള മറുപടിയുമായി ഫ്രാന്‍സിസ് പാപ്പാ. സാത്താന്‍ ശരിക്കും ഉണ്ടെന്നും യേശു തന്നെ സാത്താനില്‍ നിന്നുള്ള പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നത് പ്രലോഭനങ്ങളെ നേരിട്ടു കൊണ്ടാണ്. അന്നേരം സാത്താന്‍ തീര്‍ച്ചയായും സന്നിഹിതനായിരുന്നു, പാപ്പാ പറഞ്ഞു.

‘പല ആളുകളും ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. എന്തിനാണ് പിശാചിനെ കുറിച്ച് പറയുന്നത് അതൊരു പഴഞ്ചന്‍ കാര്യമല്ലേ? പിശാചൊന്നും ഇല്ല. എന്നാല്‍ നിങ്ങള്‍ സുവിശേഷമെടുത്തു നോക്കൂ. യേശു സാത്താനെ അഭിമുഖീകരിക്കുന്നു.അവിടുന്ന് സാത്താനായില്‍ പരീക്ഷിക്കപ്പെടുന്നു. എന്നാല്‍ യേശു എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് വിജയശ്രീലാളിതനാകുന്നു’ പാപ്പാ വിശദമാക്കി.

പ്രലോഭനമുണ്ടാകുമ്പോള്‍ യേശു എങ്ങനെ അവയെ നേരിട്ട് തോല്‍പിച്ചു എന്ന് നാം ഓര്‍ത്ത് ധ്യാനിക്കണം എന്ന് പാപ്പാ പറഞ്ഞു.

അതേ സമയം മനുഷ്യനെ പ്രലോഭിപ്പിക്കുന്നത് ദൈവമല്ല എന്ന് പാപ്പാ വ്യക്തമാക്കി. നമ്മുടെ ദൈവം മനുഷ്യന്റെ നന്മയില്‍ അസൂയാലുവായ ദൈവമല്ല. മനുഷ്യന്‍ പ്രലോഭനങ്ങളില്‍ പെട്ടുഴലുന്നത് കണ്ട് രസിക്കുന്നവനുമല്ല ദൈവം. പ്രലോഭനങ്ങളുടെ നേരത്ത് നമ്മെ ദൈവം ഉപേക്ഷിക്കുകയില്ല എന്നും ദൈവം നമ്മോടു കൂടെയുണ്ടെന്നും നമുക്ക് ഉറപ്പു നല്‍കുന്ന കാര്യമാണ് യേശു പ്രലോഭനങ്ങളിലൂടെ കടന്നു പോയി എന്നത്, പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles