ദൈവവചനം തള്ളിക്കളയുമ്പോൾ തകർച്ചകൾ ഉണ്ടാകുന്നു: ഫാ. സേവ്യർ ഖാൻ വട്ടായിൽ.

അടുത്ത കൺവെൻഷൻ ബുധനാഴ്ച പ്രെസ്റ്റണ്‍ അൽഫോൻസാ കത്തീഡ്രലിൽ.

-ഫാ. ബിജു കുന്നക്കാട്ട്

സ്കോട് ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ‘രണ്ടാമത് അഭിഷേകാഗ്നി ഏകദിന കൺവെൻഷന്റെ’ രണ്ടാം ദിനം സ്കോട് ലാൻഡിലെ മദർ വെൽ സിവിക് സെന്ററിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും ലോക പ്രശസ്ത വചന പ്രഘോഷകൻ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിലും ശുശ്രുഷകളിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. സ്കോട് ലാൻഡ് റീജിയണിലെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പുതിയ ആത്മീയ അനുഭവത്തിനു സാക്ഷികളായി. റീജിയണൽ ഡയറക്ടർ റെവ. ഫാ. ജോസഫ് വേമ്പാടുംതറയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നത്. റീജിയനിൽ ശുശ്രുഷ ചെയ്യുന്ന വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികത്വം വഹിച്ചു.

കർത്താവിന്റെ ദിവസമായ സാബത്തു ദിവസം വേണ്ടത്ര പ്രാധാന്യത്തോടെ ആചരിക്കാത്തതാണ് ജീവിതത്തിൽ പലപ്പോഴും വലിയ തകർച്ചയ്ക്ക് കാരണമാകുന്നതെന്ന് വചന പ്രഘോഷണ മദ്ധ്യേ ഫാ. വട്ടായിൽ പറഞ്ഞു. കർത്താവിന്റെ ദിവസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തപ്പോൾ അനുഗ്രഹത്തിന്റെ ജീവിതത്തിലേക്ക് മടങ്ങിവന്ന വ്യക്തികളുടെ സാക്ഷ്യങ്ങൾ വിശ്വാസികളുടെ ആത്മീയ ബോധ്യങ്ങളെ ഉറപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കു മുൻപായി, പ്രാർത്ഥനയിലും നിശ്ശബ്ദതയിലും ബലിയർപ്പണത്തിനു ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

പ്രെസ്റ്റൺ റീജിയണിലെ കൺവെൻഷൻ 24 ബുധനാഴ്ച പ്രെസ്റ്റൺ സെ. അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് കൺവെൻഷൻ സമയം. പ്രെസ്റ്റൺ റീജിയണിലെ വൈദികരും സന്യാസിനികളും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യ ബലിയിൽ മുഖ്യ കാർമ്മികനാവുകയും വചന സന്ദേശം പങ്കു വയ്ക്കുകയും ചെയ്യും. റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റെവ. ഫാ. സോജി ഓലിക്കൽ തുടങ്ങിയവർ വചന ശുശ്രുഷ നയിക്കും. ദിവ്യകാരുണ്യ ആരാധനയോടെ തിരുക്കർമങ്ങൾ സമാപിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles