കാന്‍സറിനോട് പൊരുതി തിരുപ്പട്ടം നേടിയ വൈദികന്‍ അന്തരിച്ചു

വാര്‍സോ: മാരകമായ കാന്‍സറിന്റെ വേദനകള്‍ക്കിടയില്‍ പ്രത്യേക അനുമതിയോടെ തിരുപ്പട്ടം സ്വീകരിച്ച പോളിഷ് വൈദികന്‍ ഫാ. മൈക്കള്‍ ലോസ് നിത്യതയിലേക്ക് യാത്രയായി.

‘അദ്ദേഹം എന്നെന്നും സേവിക്കാന്‍ ആഗ്രഹിച്ച ഉത്ഥിതനായ ക്രിസ്തുവിന്റെ പക്കലേക്ക് അദ്ദേഹം പോയി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി’ സഭാധികാരികള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മെയ് 24നാണ് ഫാ. ലോസ് രോഗക്കിടക്കയില്‍ കിടന്നു കൊണ്ട് പൗരോഹിത്യം സ്വീകരിച്ചത്. അന്നേരം അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായിരുന്നു.

ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക അനുമതിയോടെയാണ് ഒരൊറ്റ ദിവ്യബലിയില്‍ ഫാ. ലോസിന് ഡീക്കന്‍ പട്ടവും പൗരോഹിത്യവും നല്‍കിയത്. പൗരോഹിത്യ സ്വീകരണത്തിന്റെ തലേ ദിവസം അദ്ദേഹം നിത്യവ്രാഗ്ദാനവും നടത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles