ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 25)

മൂന്ന് ദിവസത്തെ വേർപാട് ….!
നാല്‌പതു ദിവസത്തെ സഹവാസം ഉത്ഥാന ശേഷം……!

തൻ്റ അസാന്നിധ്യത്തിൽ….,
സഹായകനായ പരിശുദ്ധാത്മാവിനെ ലഭിക്കും വരെ നഗരത്തിൽ തന്നെ
പ്രാർത്ഥനയിൽ കഴിയണമെന്ന ക്രിസ്തുവിൻ്റെ ആഹ്വാനം …..

മർക്കോസിൻ്റെ മാളികമുറിയിൽ,
പ്രിയ ഗുരുവിൻ്റെ വേർപാടിൻ്റെ ദുഃഖവും,
ഭാവിയെക്കുറിച്ചുള്ള ആശങ്കകളും,
ഭരണാധികാരികളോടുള്ള ഭയവും
നിമിത്തം വിറങ്ങലിച്ച്….. ശിഷ്യഗണം.

അവൾ ആശ്വസിപ്പിക്കാൻ ചെന്നില്ലെങ്കിൽ തൻ്റെ മകൻ്റെ മരണശേഷം
അവർ ചിന്നി ചിതറുമെന്ന് ഗ്രഹിച്ചതുകൊണ്ടാണ് അവൾ അവരെ
ആശ്വസിപ്പിക്കാൻ ചെന്നതും അവർക്കൊപ്പം
നാൽപ്പതു ദിനരാത്രങ്ങൾ പ്രാർത്ഥനയിൽ ചിലവഴിച്ചതും.

തന്നെ ആശ്വസിപ്പിക്കാൻ ആരും വരുന്നില്ലെന്നോർത്ത് പരിതപിച്ച് നൊമ്പരത്തിൻ്റെ കൂടാരത്തിൽ ഒതുങ്ങിക്കൂടാനോ…..
ശിഷ്യരെ ആശ്വസിപ്പിക്കാൻ മറ്റ് ആരെങ്കിലും ഉണ്ടാകുമെന്ന് ചിന്തിക്കാനോ അമ്മ മറിയം
മുതിർന്നില്ല.

തൻ്റെ മകൻ ഭരമേല്പിച്ച ആദിമസഭയെ മർക്കോസിൻ്റെ മാളികയിൽ കൂട്ടി വരുത്തി,
തള്ളക്കോഴി അടയിരിക്കും പോലെ
അവരോട് ചേർന്നിരുന്ന്…
പെന്തക്കുസ്തയുടെ ചൂടിൽ വിരിയിച്ചെടുത്ത് കരുത്തരാക്കി ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും അയയ്ക്കുമ്പോൾ
മറിയം ഈ ലോകത്തിൻ്റെ തന്നെ അമ്മയായി.

തൻ്റെ പ്രതിസന്ധികളുടെ മധ്യേ നിന്നും….
മറ്റുള്ളവരെയെല്ലാം ആശ്വസിപ്പിച്ച
പരിശുദ്ധ അമ്മ ….
ശുദ്ധ സ്നേഹത്തിൻ്റെ
ആശ്വാസമൊഴികളാൽ നമ്മെ ഓർമ്മിപ്പിക്കുന്നതും മറ്റൊന്നുമല്ല…

ആരൊക്കെയോ നിൻ്റെ ആശ്വാസമൊഴികൾക്കു വേണ്ടി
കാത്തിരിക്കുന്നുണ്ട്…….

നിൻ്റെ മുറിവുകൾ എന്നും
മറ്റുള്ളവർക്ക് സൗഖ്യം നൽകാനുള്ള
തിരുമുറിവുകളാക്കി മാറ്റണം.
സമാനമായൊരു മുറിവ് വേറൊരാൾക്ക് നൽകുകയില്ലെന്ന സ്നേഹ ശാഠ്യം നിന്നിൽ ഉണ്ടാകണം.

അപ്പോൾ ….. നിൻ്റെ മാത്രമല്ല;
നിൻ്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടി പ്രകാശപൂർണ്ണമാകും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles