നിങ്ങൾ ആണയിടാറുണ്ടോ? (നോമ്പ്കാല ചിന്ത)

നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല അല്ല എന്നോ ആയിരിക്കട്ടെ.(മത്താ.5:37)

അവനവനോടുതന്നെ സത്യസന്ധത പുലർത്താതിരിക്കുക എന്നത് മനുഷ്യൻ സാധാരണ ചെയ്തുവരുന്ന ഒരു തെറ്റാണ്. ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്നവർ മനുഷ്യർ വളരെ ചുരുക്കമാണ്. അതുകൊണ്ട്തന്നെ അവനവൻ ആഗ്രഹിക്കുന്ന വഴിയിലൂടെ തന്നെ നടക്കുന്നതിന് മനുഷ്യൻ ചില വ്യവസ്ഥകൾ രൂപപ്പെടുത്തുന്നു. കള്ളസത്യത്തിന്റെ ഒരു മുഖംമൂടി അണിയുന്നു. അങ്ങനെ ദൈവത്തിൽനിന്നോ മറ്റുള്ളവരിൽനിന്നോ സ്വന്തം മനസാക്ഷിയിൽ നിന്നോ വരുന്ന ശാസനകളെ പരിഗണിക്കാതെ ജീവിക്കുന്നു. ഈ ജീവിതത്തിൽ രൂപപ്പെടുന്ന വലിയ ഒരു അപകടമാണ് ആണയിടീൽ.

സത്യസന്ധനായ ഒരാൾ ആണയിടെണ്ട ആവശ്യമില്ല. തനിക്കുതന്നെ ഉറപ്പില്ലാത്തവനും അയൽവാസിയുടെ വിശ്വാസം ആർജിക്കാത്തവനുമാണ് ആണയിടെണ്ടിവരുന്നത്. മറ്റുള്ളവരെകൊണ്ട് ആണയിടുന്നവൻ(ദൈവം.സ്വർഗം,പിതാവ്,ഭാര്യ, etc ) അതിലൂടെ തന്നെ അപരന്റെ സത്യസന്ധതയെയും വിശ്വാസ്യതയെയും സംശയിക്കുന്നതായി നമുക്ക് മനസിലാക്കാം. മനുഷ്യന്റെ ധാർമ്മികമായ അധ:പതനത്തിന്റെ ഫലമാണ് ആണയിടീൽ. ആണയിടുന്നവൻ വിശ്വസ്തനല്ല. അവൻ തന്റെ അയൽക്കാരനെ എന്നപോലെ ദൈവത്തെയും നിസ്സാരമായി കബളിപ്പിക്കാമെന്നു വിചാരിക്കുന്നു.

പലപ്പോഴും അങ്ങേയറ്റം എളിമയോടും സമാധാനതോടും കൂടെയാണ് ഒരുവൻ കള്ളയാണയിടുന്നത്. ഈ പ്രവർത്തിയിൽ ദൈവത്തെ അവൻ തന്റെ ജാമ്യക്കാരനാക്കാൻ ശ്രമിക്കുന്നു. അതല്ലെങ്കിൽ തനിക്കു പ്രിയപ്പെട്ടവരെ. ഇങ്ങനെ അർഹിക്കാത്ത മാന്യതയുമായി നടക്കുന്നവൻ കള്ളനാണ്. കള്ളസത്യത്തിന്റെ ബലത്തിൽ നേടുന്ന മാന്യതയുടെ മറവിൽ നിറവേറ്റാൻ ഉദേശമില്ലാതെ വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ അന്യന്റെ മാന്യത ഇല്ലാതാക്കുകയും സ്വന്തം ആത്മാവിനെ കൊന്നുകളയുകയും ചെയ്യുന്നവൻ യഥാർത്ഥത്തിൽ ഒരു കൊലയാളിയാണ്.

നമുക്ക് നമ്മുടെ സംസാരം ക്രമീകരിക്കാം.അതേ അതേയെന്നോ, അല്ല അല്ലയെന്നോ ആവട്ടെ നമ്മുടെ മറുപടി.മറ്റുകൂട്ടിചേർക്കലുകൾ കൊണ്ടുവരുന്നവൻ സാത്താനാണ്. അവൻ പിന്നീട് ഇത്തന്നെ നമുക്ക് എതിരായി ഉപയോഗിക്കും.പറഞ്ഞ ഓരോ വ്യർതഥവാക്കിനും നാം കണക്കു ബോധിപ്പിക്കേണ്ടിവരും എന്ന സത്യത്തെ നമുക്ക് മുറുകെ പിടിക്കാം.

സത്യസന്ധതയും ആത്മാർത്ഥയും വെടിഞ്ഞ നമ്മുടെ ഓരോ വാഗ്ദാനങളെയും പ്രതിജ്ഞകളെയും നമുക്ക് ഓർത്ത്എടുക്കാം. അനുതാപ ഹൃദയത്തോടെ ഏറ്റുപറയാം. സത്യത്തിനു സാക്ഷികളാവാം സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles