ഈസ്റ്റര്‍ ദിവസം യുഎസില്‍ 37000 പേര്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും കത്തോലിക്കാവിശ്വാസ വസന്തം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഈസ്റ്റര്‍ ദിവസം 37000 പേര്‍ക്ക് ജ്ഞാനസ്‌നാനം സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിവ്യബലി മധ്യേയാണ് അവര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ വെബ്‌സൈറ്റ് ആണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കയിലെ രൂപതകളും ഇടവകകളും ഹര്‍ഷാരവങ്ങളോടെയാണ് പുതുകത്തോലിക്കരെ സ്വീകരിച്ചത്.

മാമോദീസ സ്വീകരിക്കാത്തവര്‍ക്ക് മാമോദീസ, ആദ്യകുര്‍ബാന, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകള്‍ ഒരുമിച്ചു നല്‍കിയാണ് സഭയിലേക്ക് സ്വീകരിക്കുന്നത്. ഇവര്‍ ‘കാറ്റക്കുമന്‍സ്’ എന്നറിയപ്പെടുന്നു. നേരത്തെ മാമ്മോദീസ സ്വീകരിച്ചവരെ വിശ്വാസ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് സ്ഥൈര്യലേപനവും, ആദ്യകുര്‍ബാനയും നല്‍കി സഭയിലേക്ക് സ്വീകരിക്കുന്നത്. ഇവര്‍ ‘കാന്‍ഡിഡേറ്റ്‌സ്’ എന്നറിയപ്പെടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപത 1560 കാറ്റക്കുമന്‍സിനെയും, 913 കാന്‍ഡിഡേറ്റ്‌സിനെയും സഭയിലേക്ക് സ്വീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles