ക്രിസ്മസ് വിരുന്നിന് പാവപ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ ക്ഷണം
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ദരിദ്രരോടുള്ള സ്‌നേഹം പ്രസിദ്ധമാണ്. പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യാനുള്ള ഒരവസരവും പാപ്പാ പാഴാക്കാറില്ല. ഡിസംബര്‍ 18 ന് നടക്കുന്ന ക്രിസ്മസ് വിരുന്നിന് പാപ്പായോടൊപ്പം പങ്കു ചേരാന്‍ പാവപ്പെട്ടവര്‍ക്ക് ക്ഷണം ലഭിച്ചു.
ഇറ്റലിയിലെ മിലിറ്ററി ഫിനാന്‍സ് പോലീസിലെ അത്‌ലെറ്റുകള്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ പാപ്പായുടെ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കി ദരിദ്രരെ ക്ഷണിച്ചു. മിലിറ്ററി ഫിനാന്‍സ് അത്‌ലറ്റുകള്‍ തന്നെയാണ് പാചകം ചെയ്യുന്നതും ദരിദ്രര്‍ക്കായി സമ്മാനപ്പൊതികള്‍ തയ്യാറാക്കുന്നതും.