കൊറോണ വൈറസിന്റെ ശമനത്തിനായുള്ള പ്രാർത്ഥന

സർവ്വത്തിന്റെയും സ്രഷ്‌ടാവും പരിപാലകനുമായ ദൈവമേ , അങ്ങേപ്പക്കലേയ്ക്കു ഞങ്ങൾ ഓടിയണയുന്നു. ലോകത്തെമുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ.

ആശുപത്രികളിൽ  ജോലിചെയ്യുന്നവരെ അനുഗ്രഹിക്കുകയും ധൈര്യപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യണമേ. എല്ലാ ഭരണാധികാരികളെയും നേതാക്കന്മാരെയും ശക്തിപ്പെടുത്തണമേ. മരുന്നുകളുടെ ഗവേഷണങ്ങൾ നടത്തുന്നവർക്ക് ഈ പകർച്ചവ്യാധിയെ തടയുന്ന ഫലപ്രദമായ മരുന്നു കണ്ടുപിടിക്കുവാൻ സ്വർഗീയ ജ്ഞാനം നൽകണമേ.

കരുണാമയനായ ദൈവമേ, സഹജീവികളോടും പ്രകൃതിയോടും മനുഷ്യർ ചെയ്യുന്ന എല്ലാ ക്രൂരതകൾക്കും  ഞങ്ങൾ മാപ്പപേക്ഷിക്കുന്നു . അങ്ങയുടെ സൃഷ്ടിയുടെ ലക്ഷ്യത്തിനും നിയമങ്ങൾക്കും സ്നേഹത്തിനും എതിരായി മനുഷ്യർ ചെയ്യുന്ന എല്ലാ അപരാധങ്ങളും ക്ഷമിക്കുകയും പാപികളെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്യണമേ .

പിതാവേ, ഞങ്ങളുടെ  ആത്മാക്കളെ നിത്യ നാശത്തിലേക്കു നയിക്കുന്ന മഹാവ്യാധിയായ പാപത്തിൽനിന്നു അകന്നു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. യുദ്ധങ്ങളും , കൊലപാതകങ്ങളും ഗർഭച്ഛിദ്രവുമൊക്കെ വെറും സാധാരണ സംഭവങ്ങളായി സാധൂകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവഹിതം മനസ്സിലാക്കി ജീവിക്കുവാനുള്ള വിശുദ്ധമായ മനസ്സാക്ഷി എല്ലാ മനുഷ്യർക്കും നൽകണമേ.

മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി പീഡാസഹനവും ക്രൂശുമരണവും സ്വയം ഏറ്റുവാങ്ങിയ അങ്ങയുടെ ഏകപുത്രനായ യേശുക്രിസ്തുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാൽ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ .

പരിശുദ്ധ മറിയമേ, വിശുദ്ധ യൗസേപ്പേ, വിശുദ്ധ സെബാസ്ത്യാനോസേ, സകലവിശുദ്ധരും മാലാഖാമാരുമേ, ലോകം മുഴുവൻ വിശുദ്ധീകരിക്കപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

ആമേൻ.1  സ്വർഗ്ഗ 3  നൻമ 1 ത്രീത്വ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles