സ്‌നേഹത്തിന്റെ ഞാറ് വിതയ്ക്കാം!

ക്രിസ്മസ് കാലം എന്നും ആഘോഷത്തി ന്റെ സമയമായിരുന്നു. കുഴൂരില്‍ അക്കാലത്ത് ക്രിസ്മസിന്റെ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി വീട്ടില്‍ പുല്‍ക്കൂട് നിര്‍മിക്കുന്നതിനുള്ള ഒരു ക്കങ്ങള്‍ രണ്ടാഴ്ച മുന്നേ ആരംഭിക്കും. അടുത്ത വീട്ടിലെ കുട്ടികളുമായി ഒരു മത്സരം തന്നെ ഉണ്ടാകും. ആരുടെ വീട്ടിലെ പുല്‍ക്കൂട് ആണ് മനോഹരമായി നിര്‍മ്മിക്കാന്‍ സാധിക്കുക. ഏറ്റവും വലിയ പ്രത്യേകത ആയി തോന്നിയിട്ടുള്ളത് കുട്ടികള്‍ തന്നെ ആയിരുന്നു ഇതിനൊക്കെ മുന്‍കൈ എടുത്തു പ്രവര്‍ ത്തിച്ചിരുന്നത് എന്നായിരുന്നു. മുതിര്‍ന്നവര്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആയി ഇടപ്പെട്ടിരുന്നില്ല. എല്ലാ കുട്ടികളും വീട്ടില്‍ നിന്നും നെല്ല് ഒക്കെ എടുത്തു മറ്റും. എന്നിട്ട് ആരും കാണാതെ നെല്ല് മുളപ്പിക്കും. പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ഞാറ് വച്ച് അതിന്റെ ഇടയില്‍ ആടുകളെയും ആടിടയന്മാരെയും ഒക്കെ വയ്ക്കും. എല്ലാ വീട്ടിലും കുട്ടികള്‍ സര്‍പ്രൈസ് ആയിട്ടായിരിക്കും ഞാറ് നടുക. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്നത്തെ പുല്‍കൂട് ഒരുക്കങ്ങള്‍ ഓര്‍മകളൊക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഈ ലോകം വലിയ ഒരു പുല്‍ക്കൂട് ആണ്. അവിടെ സ്‌നേഹത്തിന്റെ ഞാറ് വിതയ്ക്കാന്‍ നമുക്ക് കഴിയട്ടെ!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles