വിശുദ്ധനാവാന്‍ ദൈവത്തിന്റെ വിരല്‍ത്തുമ്പു പിടിക്കാം

ഈ ലോകത്തിൽ നമ്മിലൊരാളായി ജീവിച്ച്, നമ്മിൽ നിന്നും വേറിട്ട ജീവിതം നയിച്ച് നമുക്കു മുൻപേ കടന്നു പോയി സ്വർഗം സ്വന്തമാക്കിയവരാണ് വിശുദ്ധർ.

“ദൈവസ്നേഹമാകുന്ന തീച്ചൂളയിലേക്ക് സ്വയം എരിയുന്നവരാണ് വിശുദ്ധാത്മാക്കൾ. നമ്മളോ.? അതിൽ വിരൽ വച്ചിട്ട് പൊള്ളുന്നുവെന്ന് പറഞ്ഞ് മടിച്ചു നിൽക്കുന്നു.
ഏറിയാൽ സ്നേഹത്തിൻ്റെ പേരിൽ ആ തീച്ചൂളയുടെ ചുറ്റും ജീവിതകാലം മുഴുവൻ കറങ്ങി നടക്കും.”
(പ്രസിദ്ധ ഗ്രന്ഥകാരൻ
ആബട്ട് മാർമ്മിയാൺ)

വിശുദ്ധരുടെ ഭൂരിപക്ഷത്തിനെതിരെ മറ്റൊരു ഭൂരിപക്ഷവുമില്ല. സഭയിൽ യഥാർത്ഥ ഭൂരിപക്ഷം വിശുദ്ധരാണ്.

ഒരു വിശ്വാസിയുടെ ആത്മീയ ജീവിതത്തിൽ,
അനുതാപ കണ്ണീർ വറ്റിപ്പോകുന്നത് അപകടകരമാണ്.
” ഞാൻ ഒരു വിശുദ്ധ ജീവിതമാണ് നയിക്കുന്നത് ” എന്ന
ആത്മീയ വളർച്ചയിലുണ്ടാകുന്ന മിഥ്യാധാരണ.

വിശുദ്ധിയിലേയ്ക്കുള്ള പരമപ്രധാനമായ വഴി നിരന്തരവും അഗാധവുമായ ദൈവാശ്രയ ബോധമാണ്.
“നിങ്ങൾ വിശുദ്ധിയുടെ വസ്ത്രം ധരിക്കുക. വിരക്തിയുടെ അരപ്പട്ട മുറുക്കുക.ക്രിസ്തുവായിരിക്കട്ടെ നിങ്ങളുടെ ശിരോ ആവരണം “
(വി.പീറ്റർ ക്രിസോളഗസ്റ്റ)

എത്ര വളർന്നാലും വിശുദ്ധിക്കു മുന്നിൽ ഞാൻ വെറും ഒരു ശിശുവാണന്ന ബോധ്യം
എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുക.
ഇത് എളിമയെന്ന ദൈവിക പുണ്യത്തിലേക്ക് നമ്മെ ഉയർത്തും.

ജീവിതയാത്രയിൽ പ്രതിസന്ധികളിൽ തകരാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് കഴിവല്ല;
കരം പിടിച്ചിരിക്കുന്നവൻ്റ കരുത്താണന്ന് തിരിച്ചറിയണം.

ആത്മീയ യാത്രയിൽ ദൈവാനുഗ്രഹങ്ങളുടെ കാനാൻ ദേശം നാം സ്വന്തമാക്കുമ്പോൾ അത് നമ്മുടെ യോഗ്യത കൊണ്ട് നേടി എന്ന വിധത്തിൽ ഒരിക്കലും അഹങ്കരിക്കരുത്

“എൻ്റെ നീതി നിമിത്തമാണ് കർത്താവ്
ഈ സ്ഥലം അവകാശമാക്കുവാൻ
എന്നെ കൊണ്ടുവന്നതെന്ന് നിങ്ങൾ ഹൃദയത്തിൽ പറയരുത്. “
( നിയമാവർത്തനം 9 : 4 )

“ചില വിശുദ്ധർ തങ്ങളെ തന്നെ ഭീകര കുറ്റവാളികളെന്ന് വിവരിക്കുന്നു.
കാരണം അവർ ദൈവത്തെ കണ്ടു.
അവർ തങ്ങളെത്തന്നെ കണ്ടു.
വിത്യാസം മനസ്സിലാക്കി.”
(വി. മദർ തെരേസ )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles