രാത്രി ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? ഈ പ്രാര്‍ത്ഥന ചൊല്ലുക

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

രാത്രിയില്‍ എപ്പോഴോ ഉണര്‍ന്ന ശേഷം പിന്നെ ഉറങ്ങാന്‍ സാധിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നവരാണ് നമ്മില്‍ ചിലരെങ്കിലും. എല്ലാവര്‍ക്കും ഇത്തരം അനുഭവം ഒരിക്കലെങ്കിലും ഉണ്ടായിക്കാണും. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കുക. എല്ലാവരും ഉറങ്ങിക്കിടക്കുന്ന ഈ നിശബ്ദമായ സമയം പ്രാര്‍ത്ഥനയ്ക്ക് ഏറ്റവും പറ്റിയ സമയമാണ്.

കിടപ്പു മുറിയില്‍ ദൈവസാന്നിധ്യത്തെ ധ്യാനിച്ച് പ്രാര്‍ത്ഥിക്കാന്‍ പറ്റിയ ഒരു നല്ല പ്രാര്‍ത്ഥന താഴെ കൊടുക്കുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അത്യുന്നത ദൈവമേ,
എല്ലായിടത്തും സന്നിഹിതിനായ അവിടുന്ന് ഇവിടെ ഉണ്ടെന്ന് ഞാന്‍ വിശ്വിസക്കുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. അങ്ങിലാണല്ലോ ഞങ്ങള്‍ ജീവിക്കുന്നതും ചരിക്കുന്നതും. (ഹൃദയം കൊണ്ട് ദിവ്യകാരുണ്യ സക്രാരിയുടെ മുന്നില്‍ നിന്ന്) മനുഷ്യകുലത്തെ അത്ര മേല്‍ സ്‌നേഹിക്കുന്ന എന്റെ ദിവ്യ യേശുവേ, സ്‌നേഹത്താല്‍ ഞങ്ങളുടെ എളിയ അവസ്ഥയിലേക്ക് താഴ്ന്നു വന്ന അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. രാവും പകലും അങ്ങ് ഞങ്ങള്‍ക്കായി ഇവിടെ നിലകൊള്ളുന്നുവല്ലോ. മാലാഖമാരേ, എനിക്കു വേണ്ടി ഈശോയെ സ്‌നേഹിക്കുകയും വാഴ്ത്തുകയും ആരാധിക്കുകയും ചെയ്യണമേ.ആമ്മേന്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles